ഇന്ത്യയിൽ നിന്ന് സൗദിയിലേക്കുള്ള ഇലക്ട്രോണിക് തൊഴിൽ വിസകൾ ഇഷ്യു ചെയ്യൽ ആരംഭിച്ചു
പാസ്പോർട്ടിൽ സൗദി വിസ സ്റ്റിക്കർ പതിപ്പിക്കുന്നതിനു പകരം ഇലക്ട്രോണിക് വിസകൾ ഇഷ്യു ചെയ്യൽ മുംബൈയിലെ സൗദി കോൺസുലേറ്റിൽ ആരംഭിച്ചു.
ആദ്യത്തെ ക്യു ആർ കോഡ് ഉള്ള ഇലക്ട്രോണിക് ജോബ് വിസ കഴിഞ്ഞ ദിവസം ഇഷ്യു ചെയ്തതായി മുംബൈ മൗലവി ട്രാവൽസിലെ അബ്ദുല്ല അറേബ്യൻ മലയാളിയെ അറിയിച്ചു.
ഇന്ത്യയടക്കം ഏഴ് രാജ്യങ്ങളിൽ നിന്ന് ഇനി മുതൽ തൊഴിൽ, വിസിറ്റ്, റെസിഡന്റ് വിസകൾ ക്യു ആർ കോഡ് ഉള്ള ഇലക്ട്രോണിക് പേപ്പർ വിസകൾ ആയാണ് ഇഷ്യു ചെയ്യുകയെന്ന് അധികൃതർ നേരത്തെ പ്രഖ്യാപിച്ചിരുന്നു.
ഇന്ത്യക്ക് പുറമെ യു എ ഇ, ജോർദ്ദാൻ, ബംഗ്ലാദേശ്, ഈജിപ്ത്, ഇന്തൊനേഷ്യ, ഫിലിപൈൻസ് എന്നീ രാജ്യങ്ങളിൽ നിന്നുള്ള വിസകളാണ് ഇലക്ട്രോണിക്കിലേക്ക് മാറുന്നത്.
കോൺസുലേറ്റിൽ സമീപ നാളുകളിൽ അനുഭവിച്ച തിരക്കുകൾ കുറക്കാൻ ഇലക്ട്രോണിക് വിസകളിലേക്ക് മാറുന്നത് വഴി സാധ്യമാകുമെന്ന് കോട്ടക്കൽ ഖൈർ ട്രാവൽസ് എംഡി ബഷീർ സൂചിപ്പിച്ചു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa