Sunday, September 22, 2024
Saudi ArabiaTop Stories

സൗദിയിൽ വ്യാപക പരിശോധന;11,000 പേർ പിടിയിൽ

കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ താമസ, തൊഴിൽ, അതിർത്തി സുരക്ഷാ ചട്ടങ്ങൾ ലംഘിച്ച 11,000 ലധികം പേരെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

5,800 താമസനിയമ ലംഘകർ, അതിർത്തി സുരക്ഷാ ചട്ടം ലംഘിച്ച 4,000 പേർ, 1,200 തൊഴിൽ നിയമ ലംഘകർ എന്നിവരെയാണ് പിടികൂടിയത്.

അതെ സമയം അനധികൃത മാർഗ്ഗത്തിലൂടെ രാജ്യത്തിന് പുറത്ത് കടക്കാൻ ശ്രമിച്ച 30 പേരും അറസ്റിലായതായി മന്ത്രാലയം അറിയിച്ചു.

താമസ, തൊഴിൽ, അതിർത്തി സുരക്ഷാ ചട്ടങ്ങൾ ലംഘിച്ചവരെ കടത്താൻ സഹായിച്ച 19 പേരെ പിടികൂടിയതായി അവർ സ്ഥിരീകരിച്ചു.

രാജ്യത്തേക്ക് അതിർത്തി കടക്കാനുള്ള ശ്രമത്തിനിടെ അറസ്റ്റിലായവരിൽ 27% യെമൻ പൗരന്മാരും 58% എത്യോപ്യക്കാരും 15% മറ്റ് രാജ്യക്കാരുമാണ്.

അതേസമയം നിലവിൽ ചട്ടങ്ങൾ നടപ്പാക്കുന്നതിനുള്ള നടപടിക്രമങ്ങൾക്ക് വിധേയരായവരുടെ ആകെ എണ്ണം 24,000 ആയി.

17,000 നിയമലംഘകരെ യാത്രാ രേഖകൾ ലഭിക്കുന്നതിന് അവരുടെ നയതന്ത്ര കാര്യാലയത്തിലേക്ക് റഫർ ചെയ്‌തതായും 2,000 നിയമലംഘകരെ അവരുടെ യാത്രാ റിസർവേഷൻ പൂർത്തിയാക്കാൻ റഫർ ചെയ്‌തതായും 5,000 നിയമലംഘകരെ നാടുകടത്തിയതായും മന്ത്രാലയം അറിയിച്ചു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q