Monday, April 7, 2025
FootballTop Stories

സെൽഫ് ഗോളിൽ അടി തെറ്റി അൽ ഹിലാൽ; ഏഷ്യൻ ചാംബ്യൻസ് ലീഗ് കിരീടം ഉറവക്ക്

ഏഷ്യൻ ചാംബ്യൻസ് ലീഗ് കിരീടത്തിനായുള്ള രണ്ടാം പാദ പോരാട്ടത്തിൽ സൗദിയുടെ അൽ ഹിലാലിനു തോൽവി.

ജാപനീസ് ക്ലബായ ഉറവ റെഡ് ഡയമൻഡ്സ് ആണ് അൽ ഹിലാലിനെ തോൽപ്പിച്ച് കിരീടം നേടിയത്.

കളിയിൽ മികച്ച് നിന്ന അൽ ഹിലാൽ സ്വന്തം ടീമംഗം ആൻഡ്രെ കാറിലോ അബദ്ധത്തിലൂടെ പിറന്ന സെൽഫ് ഗോളിൽ ആണ് പരാജയം നുണഞ്ഞത്.

ഫൈനലിന്റെ ആദ്യ പാദത്തിൽ ഹിലാലുമായി സമനില നേടിയിരുന്ന ഉറവക്ക് രണ്ടാം പാദത്തിലെ ഒറ്റഗോൾ വിജയം കിരീട നേട്ടം സമ്മാനിക്കുകയായിരുന്നു.

2007, 2017 വർഷങ്ങളിലെ കിരീട നേട്ടത്തിനു ശേഷം ഉറവക്കിത് മൂന്നാമത് കിരീട നേട്ടമായി മാറി.

ഒന്നാം പാദത്തിൽ സൂപർ താരം സാലിം ദോസരിക്ക് റെഡ് കാർഡ് ലഭിച്ചതിനാൽ രണ്ടാം പാദത്തിൽ കളിക്കാൻ സാധിക്കാതെ വന്നതും ഹിലാലിനെ ബാധിച്ചിരുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്