Sunday, September 22, 2024
Saudi ArabiaTop Stories

യാത്രക്കാർ വിമാനം പുറപ്പെടുന്നതിന് 4 മണിക്കൂർ മുമ്പ് എത്തണമെന്ന് ജിദ്ദ എയർപോർട്ട്

ജിദ്ദ – യാത്രാ നടപടികള്‍ കൃത്യസമയത്ത് പൂര്‍ത്തിയാക്കുന്നതിനായി വിമാനം പുറപ്പെടുന്നതിന് 4 മണിക്കൂർ മുമ്പ് യാത്രക്കാർ എയർപോർട്ടിലെത്തണമെന്ന് ജിദ്ദ എയർപോർട്ട് അറിയിച്ചു.

ഉംറ തീര്‍ഥാടകർ വ്യാപകമായി മടങ്ങിപ്പോകുന്നതിനാൽ ജിദ്ദ വിമാനത്താവളത്തില്‍ കനത്ത തിരക്കാണ് ഈ ദിവസങ്ങളില്‍ അനുഭവപ്പെടുന്നത്. അതുകൊണ്ട് തന്നെ യാത്ര തുടങ്ങുന്നതിന് 4 മണിക്കൂർ മുമ്പെങ്കിലും എയര്‍പോര്‍ട്ടില്‍ എത്തണം.

യാത്ര ചെയ്യുന്ന ലക്ഷ്യസ്ഥാനത്തേക്കുള്ള സാധുവായ വിമാന ടിക്കറ്റും യാത്രക്ക് ആവശ്യമായ മറ്റു രേഖകളും കയ്യിലുണ്ടെന്ന് ഉറപ്പുവരുത്തണം. തിരക്കൊഴിവാക്കുന്നതിനായി പല അന്താരാഷ്ട്ര വിമാനങ്ങളും ഹജ്ജ് ടെർമിനലിൽ നിന്നാണ് ഇപ്പോൾ പുറപ്പെടുന്നത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q