പപ്പായ കൃഷിയിൽ വൻ മുന്നേറ്റം കൈവരിച്ച് സൗദി അറേബ്യ; പരിസ്ഥിതി മന്ത്രാലയം പുറത്തു വിട്ട വീഡിയോ കാണാം
രാജ്യത്തിനാവശ്യമായ പപ്പായയുടെ 95% സ്വന്തമായി ഉത്പാദിപ്പിച്ച് പപ്പായ കൃഷിയിൽ വൻ മുന്നേറ്റം കൈവരിച്ചതായി സൗദി പരിസ്ഥിതി, ജലം, കൃഷി മന്ത്രാലയം വെളിപ്പെടുത്തി.
ജിസാൻ, കിഴക്കൻ മേഖലകളിലും ഹറൂബ്, അബു ആരിഷ്, സബ്യ, ദാമദ് എന്നീ ഗവർണറേറ്റുകളിലാണ് ഏറ്റവും കൂടുതൽ പപ്പായ കൃഷി ചെയ്യുന്നത്.
പ്രാദേശികമായി വികസിപ്പിച്ചെടുത്തതും, ഇറക്കുമതി ചെയ്തതുമായ നിരവധി പപ്പായ സങ്കരയിനങ്ങളുടെ കൃഷിയും ഉൽപാദനവും രാജ്യത്തിന്റെ സവിശേഷതയാണെന്ന് അവർ സൂചിപ്പിച്ചു.
വിവിധ ഇനങ്ങളിലുള്ള പലതരം സീസണൽ പഴങ്ങൾ രാജ്യം ഉത്പാദിപ്പിക്കുകയും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് കയറ്റുമതി ചെയ്യുകയും ചെയ്യുന്നു എന്നത് ശ്രദ്ധേയമാണ്.
പരിസ്ഥിതി, ജലം, കൃഷി മന്ത്രാലയം പുറത്തുവിട്ട മനോഹരമായ വീഡിയോ കാണാം
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa