Friday, April 18, 2025
Saudi ArabiaTop Stories

പ്രവാചകന്റെ പള്ളിയിലെ മുൻ ഇമാം അന്തരിച്ചു

മസ്ജിദുന്നബവിയിലെയും, ഖുബാ പള്ളിയുലെയും മുൻകാല ഇമാമായിരുന്ന ഷെയ്ഖ് മുഹമ്മദ് ഖലീൽ അൽ-ഖാരി ഇന്ന് പുലർച്ചെ അന്തരിച്ചു.

ഇന്ന് (തിങ്കളാഴ്‌ച) മഗ്‌രിബിന് ശേഷമെ മസ്ജിദുന്നബവിയിൽ നടക്കുന്ന ജനാസ നമസ്കാരത്തിന് ശേഷം അദ്ധേഹത്തെ മദീനത്തെ അൽ ബഖീ ഖബർസ്ഥാനിൽ ഖബറടക്കും.

ഇമാമിന്റെ മരണത്തിൽ നിരവധി പേർ സോഷ്യൽ മീഡിയയിൽ അനുശോചിക്കുകയും, പരേതന്റെ പരലോക വിജയത്തിനായി പ്രാർത്ഥിക്കുകയും ചെയ്തു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa