Wednesday, November 27, 2024
Saudi ArabiaTop Stories

സൗദിയിലേക്കുള്ള വിസിറ്റ് റസിഡൻറ് വിസകൾ വഴിയുള്ള യാത്ര ഇനിമുതൽ ദുഷ്കരമാകും; ബയോമെട്രിക് നിർബന്ധമാക്കി

സൗദിയിലേക്ക് പുതിയ വിസിറ്റ്, റസിഡൻറ് വിസകളിൽ യാത്ര ചെയ്യാൻ ഉദ്ദേശിക്കുന്നവർക്ക് ഇനിമുതൽ യാത്ര കൂടുതൽ ദുഷ്ക്കരമാകുമെന്ന് സൂചന.

ഇനി മുതൽ വിസിറ്റ് വിസ, റെസിഡന്റ് വിസ എന്നിവയിൽ സൗദിയിൽ പോകാൻ ഉദ്ദേശിക്കുന്നവർ ഇന്ത്യയിലെ ഏതെങ്കിലും വി എഫ് എസ്‌ തഅഷീർ കേന്ദ്രങ്ങളിൽ നേരിട്ട് പോയി വിരലടയാളം നൽകൽ നിർബന്ധമാകുമെന്ന് പുതിയ നിർദ്ദേശം വന്നതായി മുംബൈ മൗലവി ട്രാവൽസ് മാനേജർ അബ്ദുല്ല അറേബ്യൻ മലയാളിയെ അറിയിച്ചു.

തദനുസരണം ഒരു വ്യക്തിക്ക് സൗദിയിലേക്ക് പുതിയ വിസിറ്റ് വിസയിലോ റെസിഡന്റ് വിസയിലോ പോകണമെങ്കിൽ അയാൾ ആദ്യം വി എഫ് എസ്‌ താ അഷീറിന്റെ അപോയിന്റ്മെന്റ് എടുത്ത് നേരിട്ട് അവരുടെ ഓഫീസിൽ ചെല്ലൽ നിർബന്ധമാകും.

കേരളത്തിൽ നിലവിൽ കൊച്ചിയിൽ മാത്രമാണ് വി എഫ് എസ്‌ ത അഷീർ കേന്ദ്രം ഉള്ളത് എന്നതിനാൽ ആയിരക്കണക്കിന് മലയാളി കുടുംബങ്ങൾക്ക് പുതിയ നിബന്ധന വലിയ ആഘാതമാകുമെന്നും മൗലവി ട്രാവൽസ് മാനേജർ വ്യക്തമാക്കി.

എജന്റുമാർക്ക് നേരിട്ട് പാസ്പോർട്ടുകൾ സമർപ്പിക്കാൻ അനുമതി ഇല്ലാത്തതിനാൽ നിലവിൽ ഗ്ലോബൽ വി എഫ് എസിനു കീഴിലുള്ള തഅഷീർ കമ്പനിയാണ് വിസിറ്റ്, റെസിഡന്റ് വിസകൾ സ്റ്റാംബ് ചെയ്യാനുള്ള പാസ്പോർട്ടുകൾ ഇന്ത്യയിലെ സൗദി നയതന്ത്ര കാര്യാലയങ്ങളിൽ സമർപ്പിക്കുന്നത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa