Saturday, September 21, 2024
Saudi ArabiaTop Stories

കോഫി ക്രീമറിനുള്ളിലാക്കി സൗദിയിലേക്ക് 80 ലക്ഷം മയക്ക് മരുന്ന് ഗുളികകൾ കടത്താൻ ശ്രമം; അഞ്ച് വിദേശികൾ അറസ്റ്റിൽ

റിയാദ്: സൗദിയിലേക്ക് വന്ന ഷിപ്മെന്റിൽ വൻ തോതിൽ നിരോധിത മയക്ക് മരുന്ന് ഗുളികകൾ കടത്താനുള്ള ശ്രമം സൗദി നാർക്കോട്ടിക് കണ്ട്രോൾ ഡയറക്ടറേറ്റ് അറിയിച്ചു.

കോഫി ക്രീമറിന്റെ ഷിപ്പ്മെന്റിനുള്ളിൽ ആയി ഒളിപ്പിച്ച 82,80,078 മയക്ക് മരുന്ന് ഗുളികകൾ ഉദ്യോഗസ്ഥർ കണ്ടെത്തുകയായിരുന്നു.

ഷിപ്മെന്റ് സ്വീകരിക്കാനെത്തിയ രണ്ട് പാകിസ്ഥാനികളും ഒരു വിസിറ്റ് വിസക്കാരൻ ഉൾപ്പടെയുള്ള മൂന്ന് സിറിയക്കാരും മയക്ക് മരുന്ന് നിയന്ത്രണ സമിതിയുടെ പിടിയിലായിട്ടുണ്ട്.

പ്രതികൾക്കെതിരെ ആവശ്യമായ നടപടികൾ സ്വീകരിച്ച് പബ്ലിക് പ്രൊസിക്യൂഷനു കൈമാറി.

മയക്ക് മരുന്ന് ഗുളികകളുടെ വൻ ശേഖരം അധികൃതർ കണ്ടെത്തുന്ന വീഡിയോ കാണാം.


അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q