സൗദി വിസകൾ ഇഷ്യു ചെയ്യാൻ അപേക്ഷകൻ നേരിട്ട് ഹാജരാകണമെന്ന നിബന്ധനയിൽ അയവുണ്ടാകുമോ ? ഇന്ത്യയിലെ ആകെയുള്ള വി എഫ് എസ് കേന്ദ്രങ്ങൾ ഏതെല്ലാമെന്ന് അറിയാം
സൗദിയിലേക്കുള്ള വിസിറ്റ്, റെസിഡന്റ് വിസകൾ ഇഷ്യു ചെയ്യണമെങ്കിൽ ഇനി മുതൽ അപേക്ഷകർ വി എഫ് എസ് ത അഷീർ സെന്ററുകളിൽ നേരിട്ട് ഹാജരായി വിരലടയാളം നൽകണമെന്ന വാർത്ത സൗദിയിലേക്ക് പോകാൻ ഉദ്ദേശിക്കുന്നവർക്ക് വലിയ പ്രയാസമാണ് സൃഷ്ടിക്കാൻ പോകുന്നത്.
നിലവിൽ ഇന്ത്യയിലെ വി എഫ് എസ് ത അഷീർ കേന്ദ്രങ്ങളുടെ അംഗുലീപരിമിതമായ എണ്ണവും അതേ സമയം സൗദി വിസ അപേകരുടെ വൻ ബാഹുല്യവും നേരിട്ട് അപേക്ഷകൻ ഹാജരാകണമെന്ന നിബന്ധന എത്രമാത്രം നടപ്പിൽ വരുത്താൻ സാധിക്കുമെന്നതിനെക്കുറിച്ച് വലിയ ആശങ്കയുണ്ടാക്കുന്നുണ്ട്.
അതേ സമയം അടുത്ത ദിവസം തന്നെ സൗദി എംബസി ഇത് സംബന്ധിച്ച് ഉചിതമായ തീരുമാനം കൈക്കൊള്ളും എന്നാണ് ചില കേന്ദ്രങ്ങൾ വഴി അറേബ്യൻ മലയാളിക്ക് അറിയാൻ സാധിച്ചത്. ട്രാവൽ ഏജന്റുമാരും സൗദി യാത്ര ഉദ്ദേശിക്കുന്നവരുമെല്ലാം സൗദി എംബസിയുടെ ഉചിതമായ പരിഹാര നിർദ്ദേശത്തിനായി കാതോർത്തിർക്കുകയാണ്.
നിലവിൽ ഇന്ത്യയിൽ വി എഫ് എസ് ത അഷീർ കേന്ദ്രങ്ങൾ മൂംബൈ, ലക്നൗ, ഹൈദറാബാദ്, ചെന്നൈ, ബാംഗ്ലൂർ, അഹ്മദാബാദ്, കൊച്ചി, കൊൽക്കട്ട, ഡൽഹി എന്നിവിടങ്ങളിൽ മാത്രമാണുള്ളത്.
https://vc.tasheer.com/ എന്ന ലിങ്കിൽ പോയാൽ വിഎഫ് എസ് കേന്ദ്രങ്ങൾ സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമാകും
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa