Saturday, April 19, 2025
Saudi ArabiaTop Stories

സൗദിയിൽ പുതിയ വിസയിലെത്തിയ യുവാവ് ജോലി ലഭിച്ച് അഞ്ചാം ദിവസം തൂങ്ങി മരിച്ചു

റിയാദ്: ബിഷക്കടുത്ത് അസ്മിയിൽ മൂന്ന് മാസം മുംബ് പുതിയ വിസയിലെത്തിയ തമിഴ്നാട് സ്വദേശിയായ യുവാവ് തൂങ്ങി മരിച്ചു.

ശങ്കപുരം ശരൺ കുമാർ (23) ആണ് ജോലി ലഭിച്ച് അഞ്ചാം ദിവസം ആത്മഹത്യ ചെയ്തത്.

യുവാവ് പിതാവിനൊപ്പമായിരുനു താമസം. പ്രഭാതഭക്ഷണമുണ്ടാക്കിക്കൊടുത്ത് പിതാവ് ജോലി സ്ഥലമായ ഫാമിൽ പോയി ഉച്ചക്ക് തിരികെ വന്നപ്പോഴായിരുന്നു ആത്മഹത്യ ചെയ്ത നിലയിൽ മകനെ കാണപ്പെട്ടത്.

നടപടിക്രമങ്ങൾക്ക് ശേഷം മൃതദേഹം സ്വദേശത്തേക്ക് കൊണ്ട് പോകും. നാട്ടിൽ അമ്മയും രണ്ട് സഹോദരിമാരും ഉണ്ട്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa