സൗദിയിൽ ഷാബുവിന് അടിമയായ യുവാവ് കാർ ഡ്രൈവറെ കുത്തി പരിക്കേൽപ്പിച്ചു; ലഹരി മരുന്ന് വേട്ട തുടരുന്നു.
സൗദിയിൽ ഷാബുവിന് അടിമയായ യുവാവ് കാർ ഡ്രൈവറെ കുത്തിപ്പരിക്കേൽപ്പിച്ചു. കിഴക്കന്‍ റിയാദിലെ അല്‍ഖലീജ് ഡിസ്ട്രിക്ടില്‍ സ്കൂളിനു മുന്നില്‍ വെച്ചാണ് യുവാവ് കാര്‍ ഡ്രൈവറെ കുത്തിപ്പരിക്കേല്പിച്ചത്.
മയക്കുമരുന്നിന് അടിമയായ ഇയാൾ സ്കൂളിനു മുന്നില്‍ നിര്‍ത്തിയിട്ട കാറിന്റെ പിന്‍വശത്തെ ഡോര്‍ തുറന്ന് സീറ്റിൽ ഇരിക്കുകയായിരുന്ന ഡ്രൈവറെ കത്തി ഉപയോഗിച്ച് പലതവണ കുത്തുകയായിരുന്നു.
ആക്രമണത്തിൽ 12 തവണ കുത്തേറ്റ ഡ്രൈവര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. കൃത്യത്തിനു ശേഷം പ്രതി സ്ഥലത്തു നിന്ന് രക്ഷപ്പെടുകയായിരുന്നു.
സമീപത്തുണ്ടായിരുന്ന ഒരാൾ ആക്രമണത്തിന്റെ വീഡിയോ ചിത്രീകരിച്ച് സാമൂഹ്യ മാധ്യമങ്ങൾ വഴി പുറത്തു വിട്ടു. വീഡിയോ ചിത്രീകരിച്ചയാള്‍ പ്രതിയെ കാറില്‍ പിന്തുടർന്നെങ്കിലും ഇയാൾ ഓടി രക്ഷപ്പെട്ടു.
ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ഡ്രൈവറെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും അറബ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
അതെ സമയം സൗദിയിൽ ലഹരി മരുന്നു വേട്ട വ്യാപകമായി തുടരുകയാണ്. നിരവധി സ്ഥലങ്ങളിൽ നിന്നായി കോടിക്കണക്കിന് രൂപയുടെ മയക്കുമരുന്നാണ് അധികൃതർ പിടിച്ചെടുത്തിട്ടുള്ളത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa