Sunday, April 20, 2025
Saudi ArabiaTop Stories

സൗദിയിൽ സ്ത്രീ വേഷം കെട്ടി വന്ന് മുൻ ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ പൗരനെ വധശിക്ഷക്ക് വിധേയനാക്കി

സൗദിയിലെ കിഴക്കൻ പ്രവിശ്യയിൽ സ്ത്രീ വേഷത്തിൽ വീട്ടിൽ കയറി മുൻ ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ സൗദി പൗരന്റെ വധശിക്ഷ നടപ്പാക്കി.

മുൻഭാര്യയായ തുരായ ബിൻത് അബ്ദുല്ല ബിൻ മഹ്ദി അൽ മൈദാനിയെ മുഖത്തും ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലും നിരവധി തവണ കുത്തി കൊലപ്പെടുത്തിയ കേസിൽ സൗദി പൗരനായ അലി ബിൻ അഹമ്മദ് ബിൻ അലി അൽ മൊഅലെമിനെയാണ് വധശിക്ഷക്ക് വിധേയനാക്കിയത്.

കുറ്റവാളിയെ പോലീസ് അറസ്റ്റ് ചെയ്യുകയും, അന്വേഷണത്തിനൊടുവിൽ കുറ്റം ചെയ്തതായി തെളിയുകയും ചെയ്തതോടെ കോടതി ഇയാൾക്ക് വധശിക്ഷ വിധിക്കുകയായിരുന്നു.

കിഴക്കൻ പ്രവിശ്യയിലെ ഖത്തീഫ് ഗവർണറേറ്റിൽ ഇന്ന് (ശനിയാഴ്ച) പ്രതിയുടെ വധശിക്ഷ നടപ്പാക്കി.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa