Sunday, April 20, 2025
Saudi ArabiaTop Stories

സ്വന്തം തൊഴിലാളിയും വീട്ടുജോലിക്കാരിയും തമ്മിലുള്ള വിവാഹം ആഘോഷമാക്കി ഒരു സൗദി ഫാമിലി; വീഡിയോ കാണാം

സ്വന്തം തൊഴിലാളിയുടെയും, വീട്ടു ജോലിക്കാരിയുടെയും വിവാഹം കെങ്കേമമായി നടത്തുന്ന ഒരു സൗദി ഫാമിലിയുടെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കപ്പെട്ടു.

ബംഗ്ലാദേശി സ്വദേശിയായ ജുഹൈറും, ഇയാൾ ജോലിചെയ്യുന്ന വീട്ടിലെ ജോലിക്കാരിയും തമ്മിലുള്ള വിവാഹമാണ് സ്വന്തം കുടുംബത്തിലെ ഒരംഗത്തിന്റെ വിവാഹം എന്നപോലെ സൗദി കുടുംബം ആഘോഷിച്ചത്.

സൗദികളുടെ വിവാഹങ്ങളിൽ സാധാരണ കാണുന്നത് പോലെ നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ ഹോൺ മുഴക്കിക്കൊണ്ടാണ് ജുഹൈറിനെ അവർ വിവാഹ സ്ഥലത്തേക്ക് എത്തിച്ചത്.

പാരമ്പരഗത രീതിയിൽ സൗദി വസ്ത്രവും ബിഷ്തും ധരിച്ച വരനെയും, വിവാഹ വസ്ത്രം ധരിച്ച വധുവിനേയും ബന്ധുക്കളുടെ സ്ഥാനത്തു നിന്ന് കൊണ്ട് സൗദി കുടുംബാംഗങ്ങൾ വിവാഹ വേദിയിലേക്ക് ആനയിച്ചു.

വരനും, വധുവും കേക്ക് മുറിക്കുന്നതും, പരസ്പരം മോതിരം കൈമാറുന്നതും, പാനീയം കുടിപ്പിക്കുന്നതും, വീട്ടിലെ സ്ത്രീകൾ കുരവയിട്ടുകൊണ്ട് കൊണ്ട് സന്തോഷം പങ്കിടുന്നതും വിഡിയോയിൽ കാണാം.

സൗദി കുടുംബത്തിന്റെ നന്മയെ പ്രകീർത്തിച്ചുകൊണ്ടും, വധൂ വരന്മാർക്ക് ആശംസകൾ അർപ്പിച്ചുകൊണ്ടും നിരവധി പേരാണ് വീഡിയോക്ക് താഴെ കമന്റുകൾ രേഖപ്പെടുത്തിയത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa