റിയാദിൽ സൗദി പൗരനെ വെടിവെച്ചു കൊന്ന് മൃതദേഹം കാറിലിട്ട് കത്തിച്ച കേസിലെ പ്രതിയെ വധശിക്ഷക്ക് വിധേയനാക്കി
റിയാദിൽ സൗദി പൗരനെ വെടിവെച്ചു കൊന്ന ശേഷം മൃതദേഹം ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോയി കാറിലിട്ട് കത്തിച്ച കേസിലെ പ്രതിയെ വധശിക്ഷക്ക് വിധേയനാക്കി.
മുഹമ്മദ് ബിൻ ഖാലിദ് ബിൻ അൽ സാദി അൽ സുബൈ എന്ന സൗദി പൗരനാണ് മറ്റൊരു സൗദി പൗരനായ മുഹമ്മദ് ബിൻ അബ്ദുൽ ഹക്കിം ബിൻ മുത്തന്ന അബു താലിബിനെ വെടിവെച്ച് കൊലപ്പെടുത്തിയത്.
പോലീസ് അറസ്റ്റ് ചെയ്ത പ്രതിയെ, കുറ്റം തെളിയിക്കപ്പെട്ടതിനെ തുടർന്ന് കീഴ്‌ക്കോടതി വധശിക്ഷക്ക് വിധിച്ചു. അപ്പീൽ കോടതിയും സുപ്രീം കോടതിയും ഈ വിധി ശരിവക്കുകയും ചെയ്തു.
തുടർന്ന് റോയൽ കോർട്ട് വധശിക്ഷ നടപ്പാക്കാൻ ഉത്തരവിടുകയായിരുന്നു. ഇന്ന് (ഞായറാഴ്ച്ച) റിയാദിൽ വെച്ച് പ്രതിയുടെ വധശിക്ഷ നടപ്പാക്കി.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം
https://hostinfoarabia.com/arabian_malayali_whatsapp_group_ksa