Saturday, November 23, 2024
Saudi Arabiaനവയുഗം

വിസിറ്റിംഗ് വിസയിൽ സൗദിയിലെത്തുന്നവർക്ക് ഹജ്ജ് നിർവ്വഹിക്കാൻ സാധിക്കില്ല

ജിദ്ദ: സൗദിയിൽ വിസിറ്റിംഗ് വിസയിൽ എത്തുന്നവർക്ക് ഹജ്ജ് നിർവ്വഹിക്കാൻ അനുമതിയില്ലെന്ന് സൗദി ഹജ്ജ് ഉംറ മന്ത്രാലയം വീണ്ടും ഓർമ്മിപ്പിച്ചു.

90 ദിവസമാണ് വിസ കാലാവധി. കാലാവധി തീരും മുന്പേ രാജ്യം വിടണമെനും മന്ത്രാലയം വ്യക്തമാക്കുന്നു

അതേ സമയം വരാനിരിക്കുന്ന ഹജ്ജിനോടനുബന്ധിച്ച് മക്കയിൽ പ്രവേശിക്കുന്നതിനു വിദേശികൾക്ക് തിങ്കളാഴ്ച (മെയ് 15) മുതൽ നിയന്ത്രണം ഏർപ്പെടുത്തിയതായി സൗദി പൊതു സുരക്ഷാ വിഭാഗം അറിയിച്ചു.

ഏതെങ്കിലും നിശ്ചിത പെർമിറ്റുകൾ ഇല്ലാതെ മക്കയിലേക്ക് പ്രവേശിക്കാൻ ശ്രമിക്കുന്ന വിദേശികൾ ചെക്ക് പോയിന്റുകളിൽ നിന്ന് തിരിച്ചയക്കപ്പെടും.

ഹജ്ജ് വിസയുള്ളവർ, ഉംറ പെർമിറ്റ്‌ ഉള്ളവർ, മക്കയിൽ ഇഷ്യു ചെയ്ത ഇഖാമയുള്ളവർ, പുണ്യ സ്ഥലങ്ങളിൽ ജോലി ചെയ്യുന്നതിനുള്ള ജവാസാത്ത് നൽകുന്ന അനുമതി പത്രമുള്ളവർ എന്നിവർക്കായിരിക്കും പ്രവേശനാനുമതി.

ഗാർഹിക തൊഴിലാളികൾ, സൗദികളല്ലാത്ത സൗദി കുടുംബാംഗങ്ങൾ, സീസണൽ വർക്ക് വിസ യുള്ളവർ, മക്കയിൽ ആസ്ഥാനമുള്ള സ്ഥാപനങ്ങളുടെ തൊഴിലാളികൾ, ഹജ്ജ് സീസണിലേക്ക് അജീർ സിസ്റ്റത്തിൽ രെജിസ്റ്റർ ചെയ്ത തൊഴിലാളികൾ എന്നിവർക്കുള്ള എൻട്രി പെർമിറ്റുകൾക്കുള്ള ഇലക്ട്രോണിക് അപേക്ഷകൾ ജവാസാത്ത് സ്വീകരിക്കൽ ആരംഭിച്ചിട്ടുണ്ട്.

അബ്ഷിർ വഴിയും മുഖീം വഴിയുമെല്ലാമായിരിക്കും മക്കയിലേക്കുള്ള എൻട്രി പെർമിറ്റ്‌ ലഭ്യമാകുക.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്