Saturday, April 12, 2025
Saudi ArabiaTop Stories

വിസിറ്റ് വിസയിൽ സൗദിയിലെത്തിയ മലയാളി ബാലൻ വെള്ളടാങ്കിൽ വീണ് മരിച്ചു

റിയാദ്: താമസ സ്ഥലത്തിനടുത്തുള്ള ഉപയോഗശൂന്യമായ വെള്ള ടാങ്കിൽ വീണ് എട്ട് വയസ്സുകാരൻ മരിച്ചു.

കണ്ണൂർ ഇരിക്കൂർ പട്ടീൽ കെടി ഹൗസിൽ കിണാക്കൂല്‍ തറോല്‍ സകരിയ്യ മുജീറ ദമ്പതികളുടെ മകൻ മുഹമ്മദ് സയാനാണ് (8) മരിച്ചത്.

പട്ടുവം വാണീവിലാസം എൽ.പി സ്കൂളിലും നൂരിയ്യ മദ്‌റസയിലും രണ്ടാം ക്ലാസിലാണ് സയാൻ പഠിക്കുന്നത്.

സ്കൂൾ അവധി ചെലവഴിക്കാൻ കുടുംബ സമേതം റിയാദിൽ എത്തിയതായിരുന്നു. അടുത്ത മാസം നാട്ടിലേക്ക് മടങ്ങാനിരിക്കെ ആണ് അപകടം സംഭവിച്ചിട്ടുള്ളത്. മയ്യിത്ത് റിയാദിൽ ഖബറടക്കും. രണ്ട് സഹോദരങ്ങളുണ്ട്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa