Friday, April 11, 2025
Saudi ArabiaTop Stories

മൂന്ന് ഇന്ത്യക്കാരും രണ്ട് വിദേശ വനിതകളും ഉൾപ്പടെ സൗദിയിൽ മയക്ക് മരുന്ന് വേട്ടയിൽ 17 പേർ അറസ്റ്റിൽ

റിയാദ്, ഖസീം, ജസാൻ, കിഴക്കൻ മേഖല, ഹായിൽ എന്നിവിടങ്ങളിലെ സുരക്ഷാ വിഭാഗങ്ങൾ നിരവധി മയക്കുമരുന്ന് വ്യാപാരികളെയും കടത്തുകാരെയും അറസ്റ്റ് ചെയ്തു.

റിയാദിലെ ഒരു ഓപറേഷനിൽ രണ്ട് ഇന്തൊനേഷ്യൻ വനിതകളും ഒരു ബംഗ്ലാദേശ് പൗരനും പിടിക്കപ്പെട്ടു. ഇവർ ഷാബുവും മയക്ക് മരുന്ന് ഗുളികകളും വിതരണം ചെയ്യുന്നവരായിരുന്നു.

ഖസീമിൽ ഹഷീഷും എംഫെറ്റാമിനും തോക്ക് അടക്കമുള്ള ആയുധങ്ങളുമായി മൂന്ന് സൗദി പൗരന്മാരും പിടിയിലായി

ജിസാനിൽ 443 കിലോഗ്രാം ഖാത്ത് വാഹനത്തിനുള്ളിലായി കടത്തുന്നതിനിടെ മൂന്ന് ഇന്ത്യക്കാരും അറസ്റ്റിലായി.

ഈസ്റ്റേൺ പ്രൊവിൻസിൽ നാല് പാകിസ്ഥാനികൾ ഷബുവുമായും ഹായിലിൽ ഹഷീഷുമായി രണ്ട് സൗദികളും പിടിയിലായി.

പ്രതികൾക്കെതിരെ ആവശ്യമായ നടപടികൾ സ്വീകരിച്ച് പബ്ലിക് പ്രൊസിക്യുഷനു കൈമാറിയിട്ടുണ്ട്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa