സൗദിയിലെ ഗാർഹിക തൊഴിലാളികൾക്ക് ആരോഗ്യ ഇൻഷൂറൻസ്; മന്ത്രി സഭ അംഗീകരിച്ചു
ജിദ്ദ: ഗാർഹിക തൊഴിലാളികൾക്ക് ആരോഗ്യ ഇൻഷുറൻസ് ബാധകമാക്കുന്നതിനുള്ള നിയമങ്ങൾക്ക് സൗദി മന്ത്രി സഭാ കൗൺസിൽ അംഗീകാരം നൽകി.
കൗൺസിൽ ഓഫ് ഹെൽത്ത് ഇൻഷുറൻസിന്റെ ചെയർമാനും നിരവധി സ്ഥാപനങ്ങളുടെ പ്രതിനിധികളും ചേർന്ന സമിതി രൂപീകരിച്ച നിയമങ്ങൾക്കാണു അംഗീകാരം നൽകിയിട്ടുള്ളത്.
ഒരു വീട്ടിൽ നാലിലധികം ഗാർഹിക തൊഴിലാളികളെ നിയമിച്ചാൽ ആണ് ഇൻഷൂറൻസ് നിയമങ്ങൾ ബാധകമാകുക.
ജിദ്ദയിലെ അൽ സലാം കൊട്ടാരത്തിൽ നടന്ന മന്ത്രിസഭാ യോഗത്തിൽ രണ്ട് വിശുദ്ധ മസ്ജിദുകളുടെ സേവകൻ സൽമാൻ രാജാവ് അധ്യക്ഷത വഹിച്ചു.
അടുത്ത വെള്ളിയാഴ്ച രാജ്യം ആതിഥേയത്വം വഹിക്കുന്ന അറബ് ഉച്ചകോടി തലത്തിലുള്ള 32-ാമത് യോഗത്തിൽ പങ്കെടുക്കാൻ വരുന്ന നേതാക്കളെ മന്ത്രിസഭ സ്വാഗതം ചെയ്തു.
സുഡാൻ അടക്കമുള്ള വിവിധ രാഷ്ട്രീയ സംഭവ വികാസങ്ങൾ മന്ത്രി സഭ ചർച്ച ചെയ്തു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa