സൗദിയിലുള്ളവരുടെ ശ്രദ്ധക്ക്; ഉംറ പെർമിറ്റ് ലഭ്യമാകുന്ന അവസാന തീയതി വ്യക്തമാക്കി അധികൃതർ
മക്ക: ജൂൺ 4 അഥവാ ദുൽ ഖഅദ് 15 ഉംറ പെർമിറ്റുകൾ നൽകുന്നതിനുള്ള അവസാന തീയതിയായി സൗദി ഹജ്ജ് ഉംറ മന്ത്രാലയം നിശ്ചയിച്ചു.
ദുൽ ഖഅദ് 29 അഥവാ ജൂൺ 18 ഉംറ തീർഥാടകർ രാജ്യം വിടാനുള്ള അവസാന തീയതിയാണ്.
ഉംറ വിസ ഉപയോഗിച്ച് ഹജ്ജ് നിർവ്വഹിക്കാൻ സാധിക്കില്ലെന്നും മന്ത്രാലയം ഓർമ്മപ്പെടുത്തി.
അതേ സമയം ഈ വർഷത്തെ ഹജ്ജിൽ ഭാഗമാകാനായി ഇന്ത്യയടക്കമുള്ള വിവിധ രാജ്യങ്ങളിൽ നിന്നുള്ള തീർഥാടകർ പുണ്യ ഭൂമികളിൽ എത്തിത്തുടങ്ങിയിട്ടുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
