തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

ജിസാനിൽ മൂന്ന് കുട്ടികളെ ഇടിച്ച് തെറിപ്പിച്ച് കാർ; വീഡിയോ കാണാം

സൗദിയിലെ ജിസാനിലെ ഒരു പ്രദേശത്തെ തെരുവിൽ നിന്നിരുന്ന മൂന്ന് കുട്ടികളുടെ മുകളിലൂടെ അമിതവേഗതയിൽ വന്ന കാർ പാഞ്ഞുകയറിയ ഭയാനകമായ നിമിഷങ്ങൾ നിരീക്ഷണ ക്യാമറകൾ പകർത്തി.

അറബ് സോഷ്യൽ മീഡിയകളിൽ കാർ കുട്ടികളെ ഇടിക്കുന്ന ദൃശ്യം വ്യാപകമായി ഷെയർ ചെയ്യപ്പെടുന്നുണ്ട്.

അപകടത്തിൽപ്പെട്ട അബ്ദുല്ല എന്ന കുട്ടിയുടെ ശരീരത്തിലൂടെ കാർ കയറിയിറങ്ങുന്ന രംഗം ഏറെ ഭീതികരമായി.

അതേ സമയം അബ്ദുല്ല പരിക്കുകളോടെ അപകട നില തരണം ചെയ്യുകയും മറ്റു രണ്ട് കുട്ടികളും സുരക്ഷിതരായിരിക്കുകയും ചെയ്തിട്ടുണ്ട് എന്നത് ആശ്വാസം പകരുന്നു.

കാർ കുട്ടികൾക്ക് മേൽ പാഞ്ഞ് കയറുന്ന വീഡിയോ കാണാം.


അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്