Friday, April 11, 2025
Saudi ArabiaTop Stories

വിദേശ തീർഥാടക മസ്ജിദുൽ ഹറാമിൽ വെച്ച് കുഞ്ഞിന് ജന്മം നൽകി

വിദേശ ഉംറ തീർഥാടകക്ക് മസ്ജിദുൽ ഹറാമിൽ സുഖപ്രസവം. സിങ്കപ്പൂരിൽ നിന്ന് ഉംറക്കെത്തിയ മുപ്പതുകാരിയായ തീർഥാടകയാണ് മസ്ജിദുൽ ഹറാമിലെ മെഡിക്കൽ സെന്ററിൽ വെച്ച് കുഞ്ഞിന് ജന്മം നൽകിയത്.

ഹറമിൽ വെച്ച് പ്രസവവേദന ആരംഭിച്ചതിനെ തുടർന്ന് യുവതിയെ മെഡിക്കൽ സംഘം ഹറം എമെർജെൻസി സെന്ററിലേക്ക് മാറ്റി ആവശ്യമായ പരിചരണങ്ങൾ നൽകി.

വൈകാതെ യുവതി കുഞ്ഞിന് ജന്മം നൽകി. തുടർ ചികിത്സക്കായി യുവതിയെയും കുഞ്ഞിനേയും പിന്നീട് മെറ്റേർണിറ്റി ആൻഡ് ചിൽഡ്രൻസ് ആശുപത്രിയിലേക്ക് മാറ്റി.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa