ജിദ്ദ എയർപോർട്ടിൽ ലാൻഡിങ്ങിനിടെ വിമാനത്തിന്റെ ടയർ പൊട്ടി
ജിദ്ദയിലെ കിംഗ് അബ്ദുൽ അസീസ് ഇന്റർനാഷണൽ എയർപോർട്ടിൽ ലാൻഡിങ്ങിനിടെ വിമാനത്തിന്റെ ടയർ പൊട്ടിത്തെറിച്ചു. ഇന്ന് (ഞായറാഴ്ച) പുലർച്ചെയാണ് സംഭവം.
കെയ്‌റോ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ഇന്നലെ രാത്രി 10:05 ന് പുറപ്പെട്ട ഈജിപ്ത് എയറിന്റെ MS643 എന്ന വിമാനത്തിന്റെ ടയറാണ് ഇന്ന് പുലർച്ചെ 1:25 ന് ജിദ്ദയിൽ ഇറങ്ങുന്നതിനിടെ പൊട്ടിയത്.
പൈലറ്റ് ബോയിംഗ് 737-800 സുരക്ഷിതമായി ഇറക്കിയതായും എല്ലാ യാത്രക്കാരും പരിക്കുകളൊന്നും കൂടാതെ പുറത്തിറങ്ങിയതായും ഈജിപ്ത് ദേശീയ വിമാനക്കമ്പനി പ്രസ്താവനയിൽ പറഞ്ഞു.
കിംഗ് അബ്ദുൽ അസീസ് എയർപോർട്ടിൽ വിമാനത്തിന്റെ പരിശോധനയും അറ്റകുറ്റപ്പണികളും നടന്നുകൊണ്ടിരിക്കുകയാണെന്ന് എയർലൈൻ അറിയിച്ചു. എന്നാൽ അപകടകാരണം അധികൃതർ വെളിപ്പെടുത്തിയിട്ടില്ല.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa