സൗദിയിൽ ഏഴ് ഇനം ഗതാഗത നിയമ ലംഘനങ്ങൾ കൂടി അടുത്തയാഴ്ച മുതൽ കാമറ വഴി പിടികൂടും
റിയാദ്: ഏഴിനം ഗതാഗത നിയമലംഘനങ്ങൾ കൂടി അടുത്ത ഞായറാഴ്ച മുതൽ ക്യാമറകൾ വഴി ഓട്ടോമാറ്റിക് ആയി രേഖപ്പെടുത്തുമെന്ന് പൊതു സുരക്ഷാ വിഭാഗം ഡയറക്ടർ ലൈഫ്റ്റനന്റ് ജനറൽ മുഹമ്മദ് അൽ ബസ്സാമി പ്രസ്താവിച്ചു.
കാമറകൾ വഴി അടുത്തയാഴ്ച മുതൽ ഓട്ടോമാറ്റിക്കായി പിടി കൂടുന്ന ഏഴ് ഇനം ഗതാഗത നിയമ ലംഘനങ്ങൾ താഴെ വിവരിക്കുന്നവയാണ്.
റോഡിന്റെ പാർശ്വങ്ങളിലൂടെയും ഫുട്പാതിലൂടെയും വാഹനമോടിക്കൽ നിരോധിച്ചിട്ടുള്ള മറ്റു ഭാഗങ്ങളിലൂടെയും വാഹനമോടിക്കൽ.
രാത്രികാലങ്ങളിലും കാലാവസ്ഥ വ്യതിയാനം ഉണ്ടാകുംബോൾ കാഴ്ചക്ക് മങ്ങലേൽക്കുന്ന സന്ദർഭങ്ങളിൽ ഓൺ ആക്കുകയും ചെയ്യേണ്ട ലൈറ്റുകൾ തെളിയിക്കാതിരിക്കുക.
ട്രക്കുകളും ഹെവിവാഹനങ്ങളും മൾട്ടി ലെയ്ൻ റോഡുകളിൽ വലതു ട്രാക്കിൽ സഞ്ചരിക്കാതിരിക്കൽ.
പൊതുനിരത്തുകളിൽ വാഹനമോടിക്കുംബോൾ പാലിക്കേണ്ട നിർദ്ദേശങ്ങൾ പാലിക്കാതെ വാഹനം ഓടിക്കൽ.
കേടുവന്നതോ വ്യക്തമല്ലാത്തതോ ആയ നമ്പർ പ്ലേറ്റുകൾ ഘടിപ്പിച്ച വാഹനം ഓടിക്കൽ.
വാഹനങ്ങളുടെ ഭാരവും വലിപ്പവും പരിശോധിക്കുന്ന (വെയ് ബ്രിഡ്ജ്) കേന്ദ്രങ്ങളിൽ നിർത്താതിരിക്കുക.
പാർക്കിംഗ് വിലക്കപ്പെട്ട സ്ഥലങ്ങളിൽ വാഹനം പാർക്ക് ചെയ്യൽ. എന്നിവയാണ് ഓട്ടോമാറ്റിക് കാമറകൾ വഴി പിടികൂടുന്ന ഏഴ് ഗതാഗത നിയമ ലംഘനങ്ങൾ.
നേരത്തെ സീറ്റ് ബെൽറ്റ് ധരിക്കാതിരിക്കൽ, മൊബൈൽ ഉപയോഗം എന്നിവയെല്ലാമായിരുന്നു കാമറയിൽ പിടിക്കപ്പെടുന്നതിൽ ഉൾപ്പെട്ടിരുന്നത്.
ക്യാമറകൾക്ക് പുറമെ ട്രാഫിക് പോലീസും ഹൈവേ സുരക്ഷ വിഭാഗവും എല്ലാം പുതുതായി ചേർത്ത നിയമലംഘനങ്ങൾ നിരീക്ഷിക്കാൻ ഉണ്ടാകുമെന്നും ബസ്സാമി വ്യക്തമാക്കി.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa