ഹജ്ജ് സീസൺ ജോലികൾക്ക് അപേക്ഷിക്കാം; വിദേശികൾക്ക് രണ്ട് നിബന്ധനകൾ ബാധകം
ഈ വർഷത്തെ ഹജ്ജിനോടനുബന്ധിച്ച സീസൺ ജോലികൾ ചെയ്യാൻ സ്വദേശികൾക്കും വിദേശികൾക്കും അവസരം.
സൗദി മാനവ വിഭവശേഷി മന്ത്രാലയമാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഇതിനായി അപേക്ഷകർ മന്ത്രാലയത്തിന്റെ അജീർ പോർട്ടലിൽ തങ്ങളുടെ സി വി അപ്‌ലോഡ് ചെയ്യണം.
ഹജ്ജ് സീസണിൽ ജോലിക്കാരെ ആവശ്യമുള്ള സ്ഥാപനങ്ങൾക്ക് അപ്‌ലോഡ് ചെയ്ത സിവിയിൽ നിന്ന് ആവശ്യമുള്ള ജോലിക്കാരെ കണ്ടെത്താൻ സാധിക്കും.
“അജീർ ഗേറ്റ്” ഹജ്ജ് സീസണിൽ ജോലി ചെയ്യാൻ അധികാരമുള്ള സ്ഥാപനങ്ങൾക്ക് പ്ലാറ്റ്‌ഫോം വഴി സീസണിൽ അവരുടെ ഒഴിവുള്ള തൊഴിലവസരങ്ങൾ പ്രദർശിപ്പിക്കാൻ അനുവദിക്കുന്നു. തൊഴിലന്വേഷകനെ ആ അവസരങ്ങൾ അവലോകനം ചെയ്യാനും അവനു അനുയോജ്യമായ തൊഴിലവസരങ്ങൾക്കായി അപേക്ഷിക്കാനും പ്ലാറ്റ്ഫോം സഹായിക്കുന്നു.
https://www.ajeer.com.sa എന്ന ലിങ്ക് വഴി വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും അജീർ ഹജ്ജ് സർവീസ് വിനിയോഗിക്കാൻ സാധിക്കും.
വിദേശികൾക്ക് അജീർ ഹജ്ജ് സർവീസിൽ രെജിസ്റ്റർ ചെയ്യാൻ നിബന്ധനയുണ്ട്. സൗദി തൊഴിൽ വിപണിയിലെ ഏതെങ്കിലും ഒരു സ്ഥാപനത്തിൽ നിലവിൽ ജീവനക്കാരനായിരിക്കുക, രെജിസ്റ്റർ ചെയ്യാൻ തൊഴിലുടമയുടെ അനുമതിയുണ്ടായിരിക്കുക എന്നിവയാണ് നിബന്ധനകൾ.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa