സൗദിയുടെ വിവിധ പ്രദേശങ്ങളിൽ മഴ ഇന്നും തുടരും; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
കനത്ത മഴയും കാലാവസ്ഥ വ്യതിയാനവും കാരണം സൗദിയിലെ വിവിധ പ്രദേശങ്ങളില്‍ ഇന്ന് (ചൊവ്വ) വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. പഠനം ഓണ്‍ലൈന്‍ വഴിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു.
നജ്‌റാന്‍, ദഹ്‌റാന്‍ ജനൂബ്, ജിസാന്‍, സറാത്ത്, അസീര്‍, യാമ്പു തുടങ്ങിയ പ്രദേശങ്ങളില്‍ പഠനം ഇന്ന് ഓണ്‍ ലൈന്‍ വഴിയായിരിക്കും. മദീനയിലെ തൈബ യൂണിവേഴ്‌സിറ്റിയും ബദറിലും മഹ്ദിലുമുള്ള അവരുടെ കോളേജുകള്‍ക്കും അവധി പ്രഖ്യാപിച്ചു.
അതെ സമയം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇന്നും ഇടിമിന്നലോട് കൂടിയ മഴയും ഒപ്പം ആലിപ്പഴ വർഷവും തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
നജ്റാൻ, ജിസാൻ, അസീർ, അൽ-ബഹ, മക്ക, മദീന, ഹായിൽ, അൽ-ജൗഫ്, വടക്കൻ അതിർത്തിയുടെ ചില ഭാഗങ്ങൾ, തബൂക്ക്, ഖസിം, റിയാദ് എന്നീ പ്രദേശങ്ങളിലും കിഴക്കൻ മേഖലയുടെ വടക്കൻ ഭാഗങ്ങളിലും ശക്തമായ കാറ്റിനൊപ്പം ഇടിമിന്നലിനുള്ള സാധ്യതയുണ്ടെന്നും ഈ പ്രദേശങ്ങളുടെ ചില ഭാഗങ്ങളിൽ മൂടൽമഞ്ഞ് രൂപപ്പെടുമെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa