സൗദിയിലെ സ്വദേശികളുടെയും വിദേശികളുടെയും കണക്ക് പുറത്ത് വിട്ടു
റിയാദ്: 2022 ലെ സെൻസസ് റിസൾട്ട് സൗദി ജനറൽ അതോറിറ്റി ഓഫ് സ്റ്റാറ്റിസ്റ്റിക്സ് പുറത്ത് വിട്ടു.
സെൻസസ് പ്രകാരം സൗദിയിലെ സ്വദേശികളുടെയും വിദേശികളുടെയും ആകെ എണ്ണം 3,21,75,224 ആണ്.
ആകെ ജന സംഖ്യയിൽ 58.4% ( 18.8 മില്യൺ) സ്വദേശികളാണ്. വിദേശികൾ ആകെ ജന സംഖ്യയുടെ 41.6% ( 13.4 മില്യൺ) ആണ്.
സൗദി ജന സംഖ്യയിൽ യുവത്വത്തിന്റെ സാന്നിദ്ധ്യം ശക്തമാണെന്ന് സെൻസസ് വ്യക്തമാക്കുന്നു. 30 വയസ്സിനു താഴെ പ്രായമുള്ള സൗദികളുടെ എണ്ണം 63% ആണ്.
പുരുഷന്മാരുടെ എണ്ണം 19.7 ദശലക്ഷത്തിലെത്തി, ഇത് 61 ശതമാനമാണ്. അതേസമയം സ്ത്രീകളുടെ എണ്ണം 12.5 ദശലക്ഷത്തിലെത്തി, ഇത് രാജ്യത്തിന്റെ ജനസംഖ്യയിൽ 39 ശതമാനമാണ്. ജനസംഖ്യയുടെ കാര്യത്തിൽ സൗദിയിലെ ഏറ്റവും വലിയ നഗരം റിയാദ് ആണ്, ജിദ്ദ, മക്ക, മദീന, ദമാം എന്നിവയാണ് തൊട്ടു പിന്നിൽ.
2022 ലെ സെൻസസ് 2022 മെയ് മാസത്തിൽ ആണ് നടത്തിയത്, ഇത് സൗദി അറേബ്യയുടെ ചരിത്രത്തിലെ അഞ്ചാമത്തെ സെൻസസ് ആയിരുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa