സൗദി സമ്പദ് വ്യവസ്ഥ 3.8 ശതമാനം വളർച്ച നേടി
റിയാദ്: 2022 ലെ ആദ്യ പാദവുമായി താരതമ്യം ചെയ്യുമ്പോൾ 2023 ന്റെ ആദ്യ പാദത്തിൽ സൗദി അറേബ്യയുടെ യഥാർത്ഥ ജിഡിപി 3.8% വർദ്ധിച്ചതായി ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്‌സിന്റെ പുതിയ കണക്കുകൾ വ്യക്തമാക്കുന്നു.
2022 ലെ ഒന്നാം പാദത്തെ അപേക്ഷിച്ച് ഈ വർഷം ആദ്യ പാദത്തിൽ എണ്ണ ഇതര പ്രവർത്തനങ്ങളിൽ 5.4% വർധനയും സർക്കാർ പ്രവർത്തനങ്ങളിൽ 4.9% വർദ്ധനവും എണ്ണ മേഖലയിൽ 1.4% വർദ്ധനവും റിപ്പോർട്ടിൽ കാണിക്കുന്നു.
എന്നാൽ 2022 ലെ നാലാം പാദത്തിലെ ജിഡിപിയേക്കാൾ 1.4% കുറവാണ് 2023 ലെ ആദ്യ പാദത്തിലെ ജിഡിപി വളർച്ചാ നിരക്ക്.
അതേ സമയം സൗദി അറേബ്യയും ബ്രിട്ടനും തമ്മിലുള്ള വ്യാപാര വിനിമയത്തിന്റെ അളവ് 2022ൽ 80.7 ബില്യൺ റിയാൽ (17.3 ബില്യൺ സ്റ്റെർലിംഗ് പൗണ്ട്) എത്തിയതായി വാണിജ്യ മന്ത്രി മാജിദ് അൽ ഖസബി പറഞ്ഞു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa