Saturday, April 19, 2025
Saudi ArabiaTop Stories

പറന്നത് ചരിത്രത്തിലേക്ക്; വനിതാ ഹജ്ജ് വിമാന സർവീസ് തുടങ്ങി

കഴിഞ്ഞദിവസം വൈകുന്നേരം കരിപ്പൂരിൽ നിന്ന് ജിദ്ദയിലേക്ക് പറന്നുയർന്ന എയർ ഇന്ത്യ എക്സ്പ്രസ് വിമാനം പുതിയ ഒരു ചരിത്രം രചിക്കുകയായിരുന്നു.
യാത്രക്കാരും, വിമാനത്തിന്റെ പൈലറ്റ് അടക്കം മുഴുവൻ ജീവനക്കാരും, വിമാനത്തിന്റെ മറ്റു ഗ്രൗണ്ട് ഹാൻഡ്ലിംഗ് സർവീസുകൾ നടത്തിയ ജീവനക്കാരും എല്ലാവരും വനിതകളായിരുന്നു എന്നതാണ് ഈ വിമാന സർവീസിന്റെ പ്രത്യേകത

ഹജ്ജ് നിർവഹിക്കാൻ പോകുന്ന അടുത്ത രക്ത ബന്ധുക്കൾ ഇല്ലാത്ത അഥവാ മഹറം ഇല്ലാത്ത സ്ത്രീകൾ മാത്രം യാത്ര ചെയ്ത വിമാനമായിരുന്നു ഇത്തരത്തിൽ വനിതകളാൽ മാത്രം ഓപ്പറേറ്റ് ചെയ്തത്. 45 വയസ്സ് കഴിഞ്ഞ 2733 മഹ്രമുകൾ ഇപ്രാവശ്യം കേരളത്തിൽ നിന്നുണ്ട്.

145 വനിതാ തീർത്ഥാടകരായിരുന്നു ആദ്യ വനിതാ വിമാനത്തിൽ ഉണ്ടായിരുന്നത്. കേന്ദ്ര മന്ത്രി ജോൺ ബാർല ഹാജിമാരെ യാത്രയയക്കാൻ എത്തിയിരുന്നു.

കോഴിക്കോട് (11), കണ്ണൂർ (3), കൊച്ചി(1) എന്നിവിടങ്ങളിൽ നിന്നായി ആകെ 15 വനിതാ വിമാന സർവീസ് ആണ് വ്യത്യസ്ത ദിനങ്ങളിലായി ഉണ്ടാകുക.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്