Saturday, September 21, 2024
Saudi ArabiaTop Stories

റിയാദ് എയർ തിങ്കളാഴ്ച ചരിത്രപ്പറക്കൽ നടത്തും

റിയാദ്: സൗദിയുടെ പുതിയ ദേശീയ വിമാനക്കമ്പനി റിയാദ് എയർ അതിന്റെ ചരിത്രത്തിലെ ആദ്യത്തെ പറക്കലിനൊരുങ്ങി.

ഈ വരുന്ന തിങ്കളാഴ്ചയായിരിക്കും (ജൂൺ 12) റിയാദിന്റെ വ്യോമ മേഖലയിൽ റിയാദ് എയർ ചരിത്രപ്പറക്കൽ നടത്തുക.

വളരെ താഴ്ന്ന് പറക്കുന്ന റിയാദ് എയറിന്റെ വിമാനം തലസ്ഥാന നഗരിയെ അതിമനോഹരമാക്കുന്ന നിമിഷങ്ങളെ പങ്ക് വെക്കാൻ റിയാദ് എയർ പൊതു ജനങ്ങളോട് ആഹ്വാനം ചെയ്തു.

2030 ഓട് കൂടെ 100 ലധികം അന്താരഷ്ട്ര ഡെസ്റ്റിനേഷനുകളിലേക്ക് സർവീസ് നടത്തുകയാണ് റിയാദ് എയർ ലക്ഷ്യമാക്കുന്നത്.

ജിഡിപിയിലെ എണ്ണേതര വരുമാനത്തിലേക്ക് 75 ബില്യൺ റിയാൽ റിയാദ് എയർ വഴി ലഭ്യമാകുമെന്നാണു പ്രതീക്ഷ.

റിയാദ് എയർ വരുന്നതോടെ നേരിട്ടും അല്ലാതെയും 2 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്ന് കണക്കാക്കുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്