Saturday, September 21, 2024
Top Stories

നഴ്സുമാർക്ക് യു.കെ യിൽ അവസരങ്ങൾക്കായി നോർക്ക-യു.കെ ടാലന്റ്‌ മൊബിലിറ്റി ഡ്രൈവ്

ഇടനിലക്കാരുടെ ചൂഷണം തടയുന്നതിനും കാലതാമസം ഇല്ലാതേയും കേരളത്തിൽ നിന്നുളള നഴ്സിങ്  പ്രൊപഷണലുകള‍ക്ക് യു.കെ യിൽ തൊഴിലവസരങ്ങൾ കണ്ടെത്താൻ സഹായിക്കുന്നതിന് ലക്ഷ്യമിട്ട് നോർക്ക റൂട്ട്സ് “ടാലന്റ്‌ മൊബിലിറ്റി ഡ്രൈവ്” സംഘടിപ്പിക്കുന്നു.

യു. കെ യിലെ  പ്രമുഖ NHS ട്രസ്റ്റുമായി കൈകോർത്താണ് ഡ്രൈവ്. ഇതുവഴി അടുത്ത ഒരു മാസത്തേയ്ക്ക് യു.കെ യിലേയ്ക്കുളള നഴ്സിങ് ഒഴിവുകളിലേയ്ക്ക് തുടർച്ചയായി അഭിമുഖങ്ങൾ സാധ്യമാകും. എല്ലാ ആഴ്ചയിലും രണ്ട് ദിവസം വീതം യു.കെ യിലെ തൊഴിൽദാതാക്കളുമായി ഓൺലൈൻ അഭിമുഖങ്ങൾക്ക് അവസരമുണ്ടാകും.

താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ uknhs.norka@kerala.gov.in എന്ന ഇ-മെയിൽ വിലാസത്തിൽ  ബയോഡാറ്റ, OET  /IELTS സ്കോർ , നഴ്സിംഗ്  ബിരുദം /ഡിപ്ലോമ  എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, മോട്ടിവേഷൻ ലെറ്റർ, അക്കാഡമിക് ട്രാൻസ്‌ക്രിപ്ട്, നഴ്സിംഗ് രജിസ്‌ട്രേഷൻ, എന്നിവ  സഹിതം അപേക്ഷിക്കുക.

ഷോർട്ട് ലിസ്റ്റ് ചെയ്യപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക് ഓൺലൈൻ അഭിമുഖം ജൂൺ  മാസം 14, 16, 21, 23, 28, 30  തീയതികളിൽ നടക്കുമെന്ന് നോർക്ക റൂട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു. ഷോർട്ലിസ്റ് ചെയ്യപ്പെടുന്ന ഉദ്യോഗാർത്ഥികളെ ഇക്കാര്യം നോർക്ക റൂട്സിൽ നിന്നും  അറിയിക്കുന്നതാണ്. തിരുവനന്തപുരം മേട്ടുക്കടയിൽ പ്രവർത്തിക്കുന്ന നോർക്ക ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിൻ ലാം​ഗ്വേജിൽ വച്ചാണ് ഓൺലൈൻ അഭിമുഖങ്ങൾ നടക്കുക. യു.കെ യിലെ തൊഴിൽദാതാക്കളുടെ മേൽനോട്ടത്തിലും നിബന്ധനകള‍ക്കും വിധേയമായിട്ടാണ് റിക്രൂട്ട്മെന്റ് നടപടികൾ.

നഴ്സിങ്ങിൽ ബിരുദമോ ഡിപ്ലോമയോ വിദ്യാഭ്യാസ യോഗ്യതയും, ഇംഗ്ലീഷ് ഭാഷ പ്രാവീണ്യം വ്യക്തമാക്കുന്ന  IELTS/ OET യു.കെ സ്കോറും നേടിയ ഉദ്യോ​ഗാർത്ഥികൾക്ക് അപേക്ഷിക്കാം. (IELTS -സ്പീകിംഗ്, ലിസ്റ്റണിങ് , റീഡിങ്  എന്നീ സെക്ഷനുകളിൽ 7 ; റൈറ്റിംഗ് 6.5)  ( OET സ്പീകിംഗ്, ലിസ്റ്റണിങ് , റീഡിങ് എന്നീ വിഭാഗങ്ങളിൽ ബി ഗ്രേഡും  , റൈറ്റിംഗ് ൽ സി+ ഗ്രേഡ് ) അനിവാര്യമാണ്. 

ജനറൽ മെഡിക്കൽ & സർജിക്കൽ നഴ്സ് തസ്തികയിലേക്ക് അപേക്ഷിക്കുന്നവർക്ക് (യോ​ഗ്യത – ബി.എസ്. സി) കഴിഞ്ഞ 3 വർഷത്തിനുള്ളിൽ കുറഞ്ഞത് ഒരു വർഷത്തെ പ്രവൃത്തി പരിചയം വേണം. തീയറ്റർ നഴ്സ് തസ്തികയിലേക്ക് (ബി എസ് സി ) കഴിഞ്ഞ 2 വർഷത്തിനുള്ളിൽ കുറഞ്ഞത് ഒരു വർഷത്തെ പ്രവൃത്തി പരിചയവും അനിവാര്യമാണ്. മെന്റൽ ഹെൽത്ത് നഴ്സ് (യോ​ഗ്യത – ബി.എസ്. സി) തസ്തികയിലേയ്ക്ക് അപേക്ഷിക്കുന്നവർക്ക് രജിസ്‌ട്രേഷൻ കഴിഞ്ഞു  സൈക്യാട്രി വാർഡിൽ കുറഞ്ഞത് 6 മാസത്തെ പ്രവൃത്തി പരിചയവും വേണം. 

നഴ്സിംഗ്  ഡിപ്ലോമ 2 വർഷത്തിനകം പൂർത്തിയായവരാണെങ്കിൽ  മിഡ്‌വൈഫ്‌ തസ്തികയിലേക്ക് പ്രവൃത്തിപരിചയം ആവശ്യമില്ല. അല്ലെങ്കിൽ കഴിഞ്ഞ 3 വർഷത്തിനുള്ളിൽ 1 വർഷം മിഡ്‌വൈഫ്റി പ്രവൃത്തിപരിചയം ഉണ്ടാവേണ്ടതാണ്.
(IELTS /OET  ഇല്ലാത്ത ഉദ്യോഗാർത്ഥികൾക്കും അപേക്ഷിക്കാവുന്നതാണ്. ഇവർക്ക് കണ്ടീഷണൽ  ഓഫർ ലെറ്റർ നൽകുന്നതും തിരഞ്ഞെടുക്കപ്പെട്ടു 4 മാസത്തിനകം OET /IELTS യോ​ഗ്യത നേടേണ്ടതുമാണ്. )

കൂടുതല്‍ വിവരങ്ങള്‍ക്ക് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോള്‍ സര്‍വ്വീസ്)  ബന്ധപ്പെടാവുന്നതാണ്. www.norkaroots.org/ www.nifl.norkaroots.org എന്നീ വെബ്ബ്സൈറ്റുകളിലും വിശദാംശങ്ങൾ ലഭ്യമാണ്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്