റിയാദ് എയർ ആദ്യമായി പറന്നു; വീഡിയോ കാണാം
റിയാദ്: സൗദി അറേബ്യയുടെ പുതിയ വിമാനക്കമ്പനിയായ റിയാദ് എയർ ആദ്യമായി തലസ്ഥാന നഗരിയുടെ ആകാശ പരിധിയിൽ പറന്നു.
റിയാദ് സിറ്റി ബൊളിവാർഡ്, കിംഗ്ഡം സെന്റർ, കിംഗ് സൗദ് യൂണിവേഴ്‌സിറ്റി, കിംഗ് ഖാലിദ് മസ്ജിദ്, അൽ ഫൈസലിയ ടവർ & സ്‌ക്വയർ എന്നീ ഏരിയകളിലൂടെ താഴ്ന്ന് പറന്ന വിമാനം അരമണിക്കൂറോളം തലസ്ഥാനത്തിന്റെ ആകാശത്തെ അലങ്കരിച്ചു.
സൗദി പബ്ലിക് ഇൻ വെസ്റ്റ്മെന്റ് ഫണ്ടിന്റെ അധീനതയിലുള്ളതാണ് റിയാദ് എയർ. വ്യോമഗതാഗത മേഖലയുടെ വികസനത്തിന് സംഭാവന നൽകുന്നതിനും രാജ്യത്തിന്റെ തന്ത്രപ്രധാനമായ സ്ഥാനം വർദ്ധിപ്പിക്കുന്നതിനുമായി പുതിയ ദേശീയ വിമാനക്കമ്പനിയായ “റിയാദ് എയർ” സൗദി കിരീടാവകാശിയാണ് നേരത്തെ പ്രഖ്യാപിച്ചത്.
2030 ഓട് കൂടെ ലോകത്തിന്റെ നൂറിലധികം ഡെസ്റ്റിനേഷനുകളിലേക്ക് സർവീസ് നടത്താൻ ഒരുങ്ങുന്ന റിയാദ് എയർ വഴി നേരിട്ടും പരോക്ഷമായും 2 ലക്ഷത്തിലധികം തൊഴിലവസരങ്ങൾ ആണ് സൃഷ്ടിക്കപ്പെടുക.
ഇന്ന് റിയാദ് എയർ അതിന്റെ ആദ്യത്തെ പറക്കൽ നടത്തുന്ന വീഡിയോ കാണാം.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa