Monday, November 11, 2024
Saudi ArabiaTop Stories

എട്ട് മേഖലകളിൽ സൗദിവത്ക്കരണം പ്രാബല്യത്തിൽ

റിയാദ്: ഏഴ് സാംബത്തിക പ്രവർത്തനങ്ങളുടെ സെയിൽസ് ഔട്ട്ലെറ്റുകളുടെ സൗദിവത്ക്കരണവും വാഹനങ്ങളുടെ ആനുകാലിക സാങ്കേതിക പരിശോധനാ കേന്ദ്രങ്ങളുടെ സൗദിവത്ക്കരണം ഒന്നാം ഘട്ടവും ജൂൺ 12 മുതൽ പ്രാബല്യത്തിൽ വന്നതായി സൗദി മാനവവിഭവശേഷി മന്ത്രാലയം അറിയിച്ചു.

താഴെ പരാമർശിക്കുന്ന ഏഴ് സാംബത്തിക പ്രവർത്തനങ്ങളുടെ സെയിൽസ് ഔട്ട്ലറ്റുകളിൽ 70% സൗദിവത്ക്കരണം ഇന്ന് (ജൂൺ 12) മുതൽ ബാധകമാകും.

സെക്യൂരിറ്റി, സേഫ്റ്റി ഉപകരണങ്ങൾ വിൽക്കുന്ന ഔട്ട്‌ലെറ്റുകൾ, എലിവേറ്ററുകൾ, സ്റ്റയർ, ബെൽറ്റുകൾ എന്നിവ വിൽക്കുന്ന ഔട്ട്‌ലെറ്റുകൾ, കൃത്രിമ ടർഫ്, നീന്തൽക്കുളങ്ങൾ എന്നിവയുടെ ഔട്ട്‌ലെറ്റുകൾ, ജല ശുദ്ധീകരണ ഉപകരണങ്ങൾ, നാവിഗേഷൻ ഉപകരണങ്ങൾ എന്നിവ വിൽക്കുന്ന ഔട്ട്ലറ്റുകൾ, കേറ്ററിംഗ് ഉപകരണങ്ങളും ഇലക്ട്രിക് വാഹനങ്ങളും വിൽക്കുന്ന ഔട്ട്‌ലെറ്റുകൾ, എയർ വെപൺസ്, വേട്ടയാടൽ, യാത്രാ സാമഗ്രികൾ എന്നിവ വിൽക്കുന്ന ഔട്ട്‌ലെറ്റുകൾ, പാക്കേജിംഗ് ഉപകരണങ്ങളും ടൂളുകളും വിൽക്കുന്ന ഔട്ട്‌ലെറ്റുകൾ – എന്നിവയാണ് ഏഴ് സാംബത്തിക പ്രവർത്തനങ്ങൾ.

സൂപർവൈസർ, കാഷ്യർ, അക്കൗണ്ട്ന്റ്, കസ്റ്റമർ കെയർ എന്നിവയാണ് പ്രധാനമായും സൗദിവത്ക്കരണം ബാധകമാകുന്ന പ്രൊഫഷനുകൾ. 12,000 സൗദികൾക്ക് തൊഴിൽ നൽകാനാകുമെന്ന് പ്രതീക്ഷിക്കുന്നു.

ഇതിനു പുറമെ വാഹനങ്ങളുടെ അനുകാലിക സാങ്കേതിക പരിശോധനാ കേന്ദ്രങ്ങൾ – ഫഹ്സ് – സൗദിവത്ക്കരണം ഒന്നാം ഘട്ടം ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നു കഴിഞ്ഞു. Site manager, assistant manager, quality manager, financial supervisor, site supervisor, track head, examination technician, assistant examination technician, maintenance technician, query technician, data entry എന്നിവയാണ് ഈ മേഖലയിൽ സൗദിവത്ക്കരണം ബാധകമാകുന്ന പ്രൊഫഷനുകൾ.

ഫഹ്സ് കേന്ദ്രങ്ങളിൽ ആദ്യ ഘട്ടം 50% വും രണ്ടാം ഘട്ടം 100 % വും ആണ് സൗദിവത്ക്കരണം ബാധകമാകുക. 5000 തൊഴിലവസരം സ്വദേശികൾക്ക് സ്ഷ്ടിക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നു.

ഏഴ് സാമ്പത്തിക പ്രവർത്തനങ്ങളിലെ വിൽപ്പന ഔട്ട്‌ലെറ്റുകളുടെ സൗദിവൽക്കരണത്തിന്റെ വിശദാംശങ്ങൾ വിശദീകരിക്കുന്ന ഒരു ഗൈഡും വാഹനങ്ങളുടെ ആനുകാലിക സാങ്കേതിക പരിശോധനയുടെ സൗദിവൽക്കരണത്തിന്റെ വിശദാംശങ്ങളും അത് നടപ്പിലാക്കുന്നതിനുള്ള സംവിധാനവും വിശദീകരിക്കുന്ന ഒരു ഗൈഡും മന്ത്രാലയം പുറത്തിറക്കി. നിയമലംഘകർക്കെതിരെ ചുമത്തുന്ന നിയമപരമായ പിഴകൾ ഒഴിവാക്കുന്നതിന്, സ്ഥാപനങ്ങൾ വ്യവസ്ഥകൾ പാലിക്കേണ്ടതും അനുസരിക്കേണ്ടതിന്റെ ആവശ്യകതയും മന്ത്രാലയം ഊന്നിപ്പറഞ്ഞു. 

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്