സൗദിയിലെ നാല് പ്രവിശ്യകളിൽ ചൂട് 50 ഡിഗ്രി കടക്കുമെന്ന് നിരീക്ഷണം
സൗദിയിലെ നാല് പ്രവിശ്യകളിൽ ഈ വേനലിൽ ചൂട് 50 ഡിഗ്രിക്ക് മുകളിലെത്താൻ സാധ്യതയുണ്ടെന്ന് നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജിയിലെ കാലാവസ്ഥാ നിരീക്ഷണ വിഭാഗം ഡയറക്ടർ ഹംസ കൂമി പറഞ്ഞു.
റിയാദ്, ഈസ്റ്റേൺ പ്രൊവിൻസ്, മദീന, മക്ക പ്രവിശ്യകളിൽ ആണ് താപനില 50 ഡിഗ്രി കടക്കുമെന്ന് കൂമി നിരീക്ഷിക്കുന്നത്.
ഈ വേനൽക്കാലത്ത് രാജ്യത്തിന്റെ മിക്ക പ്രദേശങ്ങളിലും താപനില ശരാശരിയേക്കാൾ കൂടുതലായിരിക്കും. റിയാദ്, ഈസ്റ്റേൺ പ്രൊവിൻസ്, മക്ക, മദീന പ്രവിശ്യകളിൽ ഉയർന്ന താപ നില ആവർത്തിക്കാനും സാധ്യതയുണ്ട്.
ഹജ്ജ് സീസണിൽ മക്കയിൽ 45 ഡിഗ്രിക്കും 50 ഡിഗ്രിക്കും ഇടയിലായി താപനില അനുഭവപ്പെടുമെന്നാണ് കരുതുന്നത്. അതേ സമയം ഹജ്ജ് സമയം പുണ്യ സ്ഥലങ്ങളിൽ മിതമായ തോതിൽ മഴ ലഭിക്കാൻ സാധ്യതയുണ്ടെന്നും കൂമി പറഞ്ഞു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa