കിരിബാത്തി പ്രസിഡന്റ് സൗദിയിൽ
കിർബാത്തിയുടെ പ്രസിഡന്റ് തനേതി മാമോ സൗഹൃദ സന്ദർശനാർഥം റിയാദിൽ എത്തി.
റിയാദ് കിംഗ് ഖാലിദ് എയർപോർട്ടിൽ സൗദി ഡെപ്യൂട്ടി ഫോറിൻ മിനിസ്റ്റർ എഞ്ചിനീയർ വലീദ് ബിൻ അബ്ദുൽ കരീം അൽ ഖരീജി, സൗദി ഡെവലപ്മെന്റ് ഫണ്ട് എക്സിക്യുട്ടീവ് വൈസ്പ്രസിഡന്റ് എഞ്ചിനീയർ ഫൈസൽ അൽ ഖഹ്ത്വാനി എന്നിവർ കിരിബാത്തി പ്രസിഡന്റിനെ സ്വീകരിച്ചു.
കിരിബാത്തി, പസഫിക് സമുദ്രത്തിലെ ഓഷ്യാനിയ സ്ഥിതിചെയ്യുന്ന ഒരു ദ്വീപുരാഷ്ട്രമാണ്. 32 ദ്വീപ് അറ്റോളുകളും ഒരു ചെറിയ പവിഴദ്വീപറും ചേർന്നതാണ് ഇത്.
ഈ 2023 ലെ പുതുവർഷം കിരിബാത്തി ദ്വീപിലായിരുന്നു ആദ്യം പിറന്നത്. വൈകിട്ട് ഇന്ത്യൻ സമയം മൂന്നരയോടെയായിരുന്നു കിരിബാത്തി ദ്വീപിൽ പുതുവർഷത്തെ വരവേറ്റത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa