അനധികൃത ഹാജിമാർക്ക് ഗതാഗത സൗകര്യമൊരുക്കുന്നവർക്കുള്ള ശിക്ഷ വ്യക്തമാക്കി അധികൃതർ
മക്ക: അനുമതിപത്രം ഇല്ലാത്തവർക്ക് ഹജ്ജ് ചെയ്യാനായി ഗതാഗത സൗകര്യമൊരുക്കുന്നവർക്കുള്ള ശിക്ഷ വെളിപ്പെടുത്തി സൗദി പൊതു സുരക്ഷാ വിഭാഗം.
അനധികൃത ഹാജിമാരെ കൊണ്ട് പോകുന്നവർക്ക് ആറ് മാസം ജയിലും ഓരോ നിയമ ലംഘകനും 50,000 റിയാൽ എന്ന തോതിൽ പിഴയും ആണ് ശിക്ഷ ലഭിക്കുക.
ഇതിനു പുറമേ അനധികൃത തീർഥാടകരെ കൊണ്ട് പോകാൻ ഉപയോഗിച്ച വാഹനം കണ്ട് കെട്ടുന്നതും ശിക്ഷയിൽ ഉൾപ്പെടും.
നിയമ ലംഘിക്കുന്നത് വിദേശിയാണെങ്കിൽ ശിക്ഷാ നടപടികൾ പൂർത്തിയാക്കിയ ശേഷം നാട് കടത്തും. നിയമം അനുശാസിക്കുന്ന കലത്തോളം സൗദിയിലേക്ക് പ്രവേശന വിലക്കും ഏർപ്പെടുത്തുമെന്നും പൊതു സുരക്ഷാ വിഭാഗം ഓർമ്മപ്പെടുത്തി.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa