ഹാജിമാരെ സേവിക്കാനായി ഹറമൈൻ ട്രെയിനുകൾ സജ്ജമായി
ഈ വർഷം ഹജ്ജ് കർമ്മത്തിനെത്തുന്ന തീർഥാടകരെ സേവിക്കാനായി ഹറമൈൻ ട്രെയിനുകൾ സജ്ജമായതായി ഹറമൈൻ ട്രെയിൻ എക്സിക്യുട്ടീവ് വി പി റയാൻ അൽ ഹർബി അറിയിച്ചു.
ഹജ്ജ് സീസണിൽ 3400 ലധികം സർവീസുകൾ ആണ് നടത്തുക. 15 ലക്ഷം സീറ്റിംഗ് കപ്പാസിറ്റി ഉണ്ടാകും.
മക്ക, മദീന, ജിദ്ദ സുലൈമാനിയ, ജിദ്ദ എയർപോർട്ട് എന്നിവിടങ്ങളിൽ നിന്ന് ഹാജിമാർക്ക് ട്രെയിൻ സർവീസ് പ്രയോജനപ്പെടുത്താൻ സാധിക്കും.
2018 ഒക്ടോബർ മുതൽ ആയിരുന്നു ഹറമൈൻ ട്രെയിൻ സർവീസ് മക്കക്കും മദീനക്കുമിടയിൽ സർവീസ് ആരംഭിച്ചത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa