സൗദിയിൽ വാഹനാപകടം രണ്ട് ഇന്ത്യൻ വിദ്യാർഥികൾക്ക് ദാരുണാന്ത്യം; വീഡിയോ കാണാം
ദമാം: നിയന്ത്രണം വിട്ട കാർ റോഡിനു സമീപത്തെ മരത്തിലിടിച്ച് ദമാം ഇന്റർനാഷണൽ ഇന്ത്യൻ സ്കൂളിലെ രണ്ട് വിദ്യാർഥികൾ മരിച്ചു.
ഹൈദരാബാദ് സ്വദേശികളായ ഇബ്രാഹീം അസ്ഫർ (16), ഹസൻ റിയാസ് (18) എന്നിവരാണ് മരിച്ചത്.
കാറിൽ ഉണ്ടായിരുന്ന മൂന്നാമത്തെയാൾ അമ്മാർ (13) ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ കഴിയുന്നു.
മൂന്ന് പേരും അയൽ വാസികളായിരുന്നു. അമ്മാറിന്റെ പിതാവിന്റെ കാർ ലൈസൻസുള്ള ഹസൻ റിയാസ് ആണ് ഓടിച്ചിരുന്നത്.
കാർ അമിത വേഗതയിൽ ആയിരുന്നു എന്നാണ് റിപ്പോർട്ട്. പൂർണ്ണമായും തകർന്ന കാർ വെട്ടിപ്പൊളിച്ചായിരുന്നു മൂന്ന് പേരെയും പുറത്തെടുത്തത്.
അപകടത്തിന്റെ സിസിടിവി ദൃശ്യം കാണാം.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa