റിയാദിൽ മലയാളി കുത്തേറ്റ് മരിച്ചു
റിയാദ്: മോഷണ ശ്രമം തടയുന്നതിനിടെ മോഷ്ടാക്കളുടെ കുത്തേറ്റ് റിയാദിൽ തൃശൂർ സ്വദേശി മരിച്ചു.
പേരിങ്ങോട്ട്കര സ്വദേശി കാരിപ്പംകുളം അഷ്റഫ് ഇസ്മായിൽ (43) ആണ് കുത്തേറ്റ് മരിച്ചത്.
ഇന്നലെ രാത്രി റിയാദ് എക്സിറ്റ് 4 ലുള്ള പാർക്കിൽ വെച്ചായുരുന്നു ദാരുണമായ സംഭവം നടന്നത്.
പാർക്കിലിരിക്കുകയയിരുന്ന ഇസ്മയിലിന്റെ സമീപത്ത് മോഷ്ടാക്കൾ എത്തിയപ്പോൾ ആക്രമ ശ്രമം തടയവേയാണ് കുത്തേറ്റത്. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ഇന്ന് പുലർച്ചെ മരണം സംഭവിക്കുകയായിരുന്നു.
നേരത്തെ സൗദിയിലുണ്ടായിരുന്ന ഇസ്മായിൽ ഒരു വർഷം മുംബായിരുന്നു പുതിയ വിസയിൽ സൗദിയിലെത്തിയത്.
ഹൗസ് ഡ്രൈവർ ആയാണ് ഇപ്പോൾ ജോലി ചെയ്തിരുന്നത്. ഐസിഎഫ് റിയാദ് ഉമ്മുൽ ഹമാം സെക്ടർ അംഗമാണ്. മയ്യിത്ത് റിയാദിൽ ഖബറടക്കും.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa