Saturday, September 21, 2024
Saudi ArabiaTop Stories

പുണ്യ സ്ഥലങ്ങളിൽ റോഡ് കൂളിംഗ് ടെക്നോളജി പരീക്ഷിക്കൽ ആരംഭിച്ചു

മക്ക: പുണ്യ സ്ഥലങ്ങളെ തണുപ്പിക്കുന്നതിനാായി റോഡ് കൂളിംഗ് ടെക്നോളജി പരീക്ഷിക്കുന്നത് പബ്ലിക് അതോറിറ്റി ഫോർ ട്രാൻസ്പോർട്ട് ആരംഭിച്ചു.

ആദ്യഘട്ടത്തിൽ ജംറ ഏരിയയിൽ തീർത്ഥാടകർക്ക് ആശ്വാസമാകുന്നതിനു വേണ്ടി റോഡ് കൂളിംഗ് ടെക്നോളജി പ്രയോഗിച്ചു കഴിഞ്ഞു.

ഈ ടെക്നോളജി കെട്ടിടങ്ങളും സമീപപ്രദേശങ്ങളും പാതകളുമെല്ലാം തണുപ്പിക്കുന്നതിനും അനാവശ്യമായ ഊർജ്ജ ഉപഭോഗം കുറക്കുന്നതിനും എല്ലാം സഹായകരമാകും.

ആളുകൾ കൂടുതൽ തിങ്ങിപ്പാർക്കുന്ന ഏരിയകളിൽ ജനങ്ങൾക്ക് വലിയ ആശ്വാസം ലഭിക്കാൻ ഈ ടെക്നോളജി പ്രയോജനപ്പെടും.

പകൽ സമയത്ത് നിരത്തുകളിലെ താപം ആഗിരണം ചെയ്യുന്ന ഈ സാങ്കേതികവിദ്യ മാസങ്ങൾക്ക് മുമ്പ് റോഡ് അതോറിറ്റി റിയാദിൽ പരീക്ഷിച്ചിരുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്