Thursday, November 28, 2024
Saudi ArabiaTop Stories

ഇസ്‌ലാമിക ചരിത്രത്തിലെ ഏറ്റവും വലിയ വിശ്വാസി സംഗമത്തിനായി സൗദി ഒരുങ്ങി

മക്ക: ലോകമെമ്പാടുമുള്ള 160 രാജ്യങ്ങളിൽ നിന്നുള്ള രണ്ട് ദശലക്ഷത്തിലധികം തീർഥാടകർ എത്തുന്ന ചരിത്രത്തിലെ ഏറ്റവും വലിയ ഇസ് ലാമിക സമ്മേളനത്തെ രാജ്യം സ്വാഗതം ചെയ്യുന്നതായി സൗദി ഹജ്ജ് ഉംറ മന്ത്രി ഡോ: തൗഫീഖ് റബീഅ.

അല്ലാഹുവിൻറെ അതിഥികൾക്ക് പ്രയാസരഹിതമായും സമാധാനപരമായും ഹജ്ജ് നിർവഹിക്കാനുള്ള എല്ലാ സൗകര്യങ്ങളും ഒരുക്കിയ സൗദി ഭരണനേതൃത്വത്തിന് മന്ത്രി പ്രത്യേകം നന്ദി അറിയിച്ചു.

സൗദിയിലേക്ക് ഹജ്ജിനായി വരുന്നവരുടെ ഫ്ലൈറ്റ് റിസർവേഷനുകൾ 17 ലക്ഷം എത്തിയതായും തീർഥാടകരെ സേവിക്കാനായി 32,000 ആരോഗ്യ പ്രവർത്തകർ സജ്ജമാണെന്നും മന്ത്രി പറഞ്ഞു.

മശാഇർ മെട്രോ 9 സ്റ്റേഷനുകളെ ബന്ധിപ്പിച്ച് 17 ട്രെയിനുകൾ സർവീസ് നടത്തും. മണിക്കൂറിൽ 72,000 തീർഥാടകർക്ക് സഞ്ചരിക്കാനുള്ള ശേഷിയുണ്ടായിരിക്കും.

മെട്രോക്ക് പുറമെ 24,000 ഷട്ടിൽ ബസുകളും ഹാജിമാരുടെ സഞ്ചാരത്തിനായി സജ്ജമായിരിക്കും.

പുണ്യ സ്ഥലങ്ങളിൽ 1,30,000 മരങ്ങൾ നട്ട് പിടിപ്പിച്ച് തീർഥാടകർക്ക് അന്തരീക്ഷം ആശ്വാസകരമാക്കാനും ശ്രമിച്ചിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്