സൗദിയിൽ പ്രവാസിയെ അധിക്ഷേപിച്ച വ്യക്തികളെ അറസ്റ്റ് ചെയ്യാൻ പബ്ലിക് പ്രോസിക്യൂട്ടറുടെ ഉത്തരവ്
റിയാദ്: സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിൽ പ്രവാസിയെ അധിക്ഷേപിച്ചുകൊണ്ട് വീഡിയോ പോസ്റ്റ് ചെയ്ത രണ്ടു വ്യക്തികൾക്കെതിരെ കേസെടുക്കാനും അറസ്റ്റ് ചെയ്യാനും പബ്ലിക് പ്രൊസിക്യൂഷൻ ഉത്തരവിട്ടു.
കുറ്റക്കാരിൽ ഒരാൾ സ്ത്രീ വേഷം ധരിച്ചുകൊണ്ട് പ്രവാസിയെ അധിക്ഷേപിക്കുന്ന തരത്തിൽ പെരുമാറുകയും അത് സോഷ്യൽ മീഡിയയിൽ പ്രസിദ്ധീകരിക്കുകയും ആയിരുന്നു.
പൊതുമര്യാദ ചട്ടങ്ങൾ ലംഘിച്ചുകൊണ്ട് വ്യക്തികളെ അധിക്ഷേപിക്കുന്ന തരത്തിൽ ചിത്രീകരിക്കപ്പെട്ട വീഡിയോ ബന്ധപ്പെട്ടവരുടെ ശ്രദ്ധയിൽ പെട്ടതിനെത്തുടർന്നായിരുന്നു അറസ്റ്റ് ചെയ്യാൻ ഉത്തരവ്.
പൊതു ധാർമ്മികതയെയോ മറ്റുള്ളവരുടെ അവകാശങ്ങളെയോ അവരുടെ സ്വകാര്യ ജീവിതത്തെയോ ഹനിക്കുന്ന എല്ലാ കാര്യങ്ങളും പബ്ലിക് പ്രോസിക്യൂഷൻ നിരീക്ഷിക്കുന്നുണ്ടെന്നും അവർക്കെതിരെ നിയമപരമായ ശിക്ഷകൾ സ്വീകരിക്കുമെന്നും ബന്ധപ്പെട്ടവർ ഓർമ്മിപ്പിച്ചു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa