സൗദിയിൽ എയർ ടാക്സി പരീക്ഷണം വിജയകരം
നിയോം: സൗദി അറേബ്യയിൽ ആദ്യമായി ഇലക്ട്രിക് വെർട്ടിക്കൽ വെഹിക്കിൾ അഥവാ എയർ ടാക്സി പരീക്ഷണപ്പറക്കൽ വിജയകരമായി പൂർത്തിയാക്കിയതായി NEOM ഉം Volocopter-ഉം പ്രഖ്യാപിച്ചു.
ഒരാഴ്ച നീണ്ട പറക്കൽ പരിക്ഷണ പരമ്പര 18 മാസത്തെ , ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ, Volocopter എന്നിവ തമ്മിലുള്ള സഹകരണത്തിന്റെ ഫലമായാണ് നടന്നത്.
ട്രയൽ കാലയളവിൽ ഉയർന്ന സുരക്ഷാ മാനദണ്ഡങ്ങൾ ഉറപ്പാക്കുന്നതിന് ആവശ്യമായ നടപടിക്രമങ്ങൾ പൂർത്തിയാക്കിയിരുന്നു.
ഈ സുരക്ഷിത പരീക്ഷണ പറക്കലിന്റെ വിജയം സൗദി വ്യോമയാന മേഖലയുടെ ചരിത്രത്തിൽ ഒരു സുപ്രധാന വഴിത്തിരിവായി മാറും. മൊത്ത ആഭ്യന്തര ഉൽപ്പാദനത്തിന് സംഭാവന നൽകുന്ന വിവിധ പദ്ധതികൾ ഇതോടനുവന്ധിച്ച് ആസൂത്രണം ചെയ്യാനാണ് അധികൃതർ ലക്ഷ്യമിടുന്നത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa