ബി.സി അബ്ദുല്ലക്ക് ഇനി വിശുദ്ധ മക്കയിൽ അന്ത്യ വിശ്രമം
മക്ക : വിശുദ്ധ ഹജ്ജ് കർമ്മത്തിനായി കേന്ദ്ര ഹജ്ജ് കമ്മിറ്റി വഴി മക്കയിലെത്തിയ ബായൻ ചാലിൽ അബ്ദുല്ലക്ക് ഇനി വിശുദ്ധ മക്കയിൽ അന്ത്യ വിശ്രമം.
കണ്ണൂർ നോർത്ത് മാട്ടൂൽ വേദാമ്പ്രം മഹല്ല് ജമാഅത്ത് സെക്രട്ടറി ബായൻ ചാലിൽ അബ്ദുല്ല (71) കിങ് അബ്ദുൽ അസീസ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു മരണപ്പെട്ടത്.
മക്കയിലെത്തി ഉംറ നിർവഹിച്ചതിന് ശേഷം രോഗ ബാധിതനായി കഴിഞ്ഞ ശനിയാഴ്ച മുതൽ ചികിത്സയിലായിരുന്നു അബ്ദുല്ല. കഴിഞ്ഞ ദിവസം രോഗം ഗുരുതരമാകുകയും ഇന്ന് പുലർച്ചെയോടെ മരണം സംഭവിക്കുകയുമായിരുന്നു.
മരണ സമയം ഹജ്ജിന് കൂടെയെത്തിയ ഭാര്യ ഖദീജയും ഐസിഎഫ് പ്രവർത്തകരും ഹോസ്പിറ്റലിൽ ഉണ്ടായിരുന്നു. മക്കൾ: ജസീല, ജുമൈല, മരുമക്കൾ: അബ്ദുൽ ഗഫൂർ(സൗദി) ഷംസീൽ(യുഎഇ).
മരണാനന്തര കർമ്മങ്ങൾ ചെയ്യുന്നതിന് മക്കയിലെ ICF വെൽഫെയർ ടീം നേതൃത്വം നൽകി. ജമാൽ കക്കാട് ഷാഫി ബാഖവി, റഷീദ് അസ്ഹരി, ഹനീഫ് അമാനി, ഷെഫിൻ സാഹിർ,റഷീദ് വേങ്ങര,മുഹമ്മലി വലിയോറ, rsc ഹജ്ജ് വോളണ്ടിയർ ക്യാപ്റ്റൻ ഇസ്ഹാഖ് ഖാദിസിയ്യ, ഷംസുദീൻ നിസാമി, തുടങ്ങിയവരും ബന്ധുക്കളും ഹജ്ജിന് കൂടെ വന്നവരുമടക്കം വൻ ജനാവാലി ഖബറടക്ക ചടങ്ങിൽ പങ്കെടുത്തു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa