ഹജ്ജിന് സ്വയം ഓടിക്കുന്ന ബസുകളും സേവനത്തിന്
മക്ക: അല്ലാഹുവിന്റെ അതിഥികളെ സേവിക്കുന്നതിനായി ഈ വർഷത്തെ ഹജ്ജിനു സ്വയം ഡ്രൈവ് ചെയ്യുന്ന ഷട്ടിൽ ബസ് സർവീസ് സൗദി പബ്ലിക് സർവീസ് അതോറിറ്റി ഒരുക്കുന്നു.
സെൽഫ് ഡ്രൈവിംഗ് ബസുകൾ കൃത്രിമബുദ്ധി സാങ്കേതിക വിദ്യകളും ക്യാമറകളും സെൻസറുകളും ഉപയോഗിച്ച് മനുഷ്യ ഇടപെടലില്ലാതെ ഗതാഗത സേവനങ്ങൾ നൽകും.
ഒറ്റ ചാർജിൽ 6 മണിക്കൂർ സഞ്ചരിക്കാൻ സാധിക്കുന്ന ബസിനു മണിക്കൂറിൽ 30 കിലോമീറ്റർ വേഗതയിൽ ആണ് സഞ്ചരിക്കാനാകുക.
മുൻ കൂട്ടി നിശ്ചയിച്ച ട്രാക്കിലൂടെ സഞ്ചരിക്കുന്ന ഓരോ ബസുകളിലും 11 സീറ്റുകളാണ് ഉണ്ടായിരിക്കുക.
ഹാജിമാർക്ക് സുഗമവും സുഖപ്രദവുമായ ഗതാഗതം ഉറപ്പാക്കുകയും അനായാസമായും മനസ്സമാധാനത്തോടെയും അവരുടെ കർമ്മങ്ങൾ നിർവഹിക്കാൻ പ്രാപ്തരാക്കുകയുമാണ് പുതിയ ഗതാഗത സംവിധാനങ്ങൾ വഴി അധികൃതർ ലക്ഷ്യമിടുന്നത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa