Monday, April 14, 2025
Saudi ArabiaTop Stories

ഹജ്ജ്; പെർമിറ്റില്ലാത്ത 1.60 ലക്ഷം വിദേശികളെ ചെക്ക് പോയിന്റുകളിൽ നിന്ന് തിരിച്ചയച്ചു

മക്ക: പെർമിറ്റില്ലാതെ ഹജ്ജ് നിർവഹിക്കാൻ എത്തിയ ഒരു ലക്ഷത്തി അറുപതിനായിരം വിദേശികളെ ചെക്ക് പോയിന്റുകളിൽ നിന്ന് മടക്കി അയച്ചതായി ഹജ്ജ് സുരക്ഷാ വിഭാഗം അറിയിച്ചു.

അതോടൊപ്പം 83 വ്യാജ ഹജ്ജ് ക്യാമ്പയിനുകൾ സുരക്ഷാ വിഭാഗം തകർക്കുകയും ചെയ്തു.

മക്കയിൽ നടന്ന പരിശോധനയിൽ 5800 ഇഖാമ തൊഴിൽ നിയമലംഘകർ സുരക്ഷാ വിഭാഗത്തിൻറെ പിടിയിലാകുകയും ചെയ്തിട്ടുണ്ട്.

ഹജ്ജ് വേളയിൽ ഏത് തരത്തിലുള്ള വെല്ലുവിളികളും പ്രതിസന്ധികളും നേരിടാൻ സുരക്ഷാ വിഭാഗം സുസജ്ജമാണെന്നും പൊതുസുരക്ഷാ വിഭാഗം ഡയറക്ടറും ഹജ്ജ് സുരക്ഷാ സമിതി തലവനുമായ ലെഫ്റ്റനന്റ് ജനറൽ മുഹമ്മദ് അൽ ബസ്സാമി വെള്ളിയാഴ്ച വാർത്താസമ്മേളനത്തിൽ പറഞ്ഞു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്