Saturday, September 21, 2024
Saudi ArabiaTop Stories

ഈ ചെലവുകൾ സ്പോൺസറുടെ ഉത്തരവാദിത്വം; തൊഴിലാളിയുടെ അവകാശം

സൗദിയിലെ വിദേശ തൊഴിലാളികൾ പലപ്പോഴും തങ്ങളുടെ നിയമപരമായ അവകാശങ്ങളെക്കുറിച്ച് അറിയാതെ പോകുന്ന സാഹചര്യങ്ങൾ ധാരാളമുണ്ട്.

ഒരു വിദേശ തൊഴിലാളിയെ സൗദിയിലേക്ക് കൊണ്ട് വരുന്നത് മുതൽ തൊഴിലാളി സൗദിയിൽ നിന്ന് ഫൈനൽ എക്സിറ്റിൽ പോകുന്നത് വരെയുള്ള കാലയളവിൽ സ്പോൺസർ വഹിക്കേണ്ട തൊഴിലാളിയുടെ ചെലവുകൾ നിരവധിയാണ്.

പുതിയ ഇഖാമ ഇഷ്യു ചെയ്യൽ, ഇഖാമ പുതുക്കൽ, ഇഖാമ വൈകുന്നതിനുള്ള പിഴ, സ്പോൺസർഷിപ്പ് (കഫാല) മാറൽ തുടങ്ങി വിവിധ ചെലവുകൾ സ്പോൺസർ തന്നെയാണ് വഹിക്കേണ്ടത്.

ചില തൊഴിലുടമകൾ ഇഖാമ പുതുക്കാനും കഫാല മാറാനും മറ്റുമുള്ള ചെലവുകൾ തങ്ങളിൽ നിന്ന് ഈടാക്കുന്ന വിവരം പല പ്രവാസികളും അറേബ്യൻ മലയാളിയുമായി പങ്ക് വെക്കാറുണ്ട്.

എന്നാൽ ഇത് സൗദി തൊഴിൽ നിയമത്തിന്റെ പ്രകടമായ ലംഘനമാണെന്ന് വിദഗ്ധർ ഓർമ്മിപ്പിക്കുന്നു. കാരണം സൗദി തൊഴിൽ നിയമപ്രകാരം ഇഖാമ, കഫാല മാറൽ തുടങ്ങി എല്ലാ ചെലവൂകളും സ്പോൺസർ തന്നെയാണ് വഹിക്കേണ്ടത്.

ഇത്തരത്തിൽ ഏതെങ്കിലും വിദേശ തൊഴിലാളി ഇഖാമ പുതുക്കാനും കഫാല മാറാനുമുള്ള തുക സ്വന്തം പോക്കറ്റിൽ നിന്ന് നൽകിയിട്ടുണ്ടെങ്കിൽ ആ തുക തിരികെ ലഭിക്കൽ അയാളുടെ അവകാശത്തിൽ പെട്ടതാണ്.

തൊഴിലാളിയെ പിരിച്ച് വിടേണ്ട സാഹചര്യം ഉണ്ടെങ്കിൽ പോലും ഇഖാമക്കും കഫാലക്കും മറ്റുമായി തൊഴിലാളി പണം നൽകിയിട്ടുണ്ടെങ്കിൽ തൊഴിലുടമ ആ തുക നൽകാൻ ബാധ്യസ്ഥനാണെന്നാണ് നിയമ വിദഗ്ധർ വ്യക്തമാക്കുന്നത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്