സുപ്രധാനമായ ഏഴ് രാജകീയ ഉത്തരവുകൾ പുറപ്പെടുവിച്ച് സൽമാൻ രാജാവ്
ജിദ്ദ: സൗദി ഭരണാധികാരി സൽമാൻ രാജാവ് ഏഴ് സുപ്രധാനമായ രാജകീയ ഉത്തരവുകൾ പുറപ്പെടുവിച്ചു.
സൗദി ഡെപ്യൂട്ടി പ്രതിരോധ മന്ത്രിയായി പ്രിൻസ് അബ്ദുറഹ്മാൻ ബിൻ മുഹമ്മദ് ബിൻ അബ്ദുൽ അസീസ് ബിൻ ഇയാഫ് ആൽ മുഖ് രിനെ നിയമിച്ചതാണ് ഉത്തരവുകളിൽ പ്രധാനപ്പെട്ടത്.
നോർത്തേൺ ബോഡർ ഡെപ്യൂട്ടി ഗവർണ്ണർ സ ഊദ് ബിൻ അബ്ദുറഹ്മാൻ രാജകുമാരനെ പ്രസ്തുത സ്ഥാനത്ത് നീക്കിയതും ഉത്തരവുകളിൽ പെടുന്നു. മറ്റു ഉത്തരവുകൾ താഴെ വിവരിക്കുന്നു.
ഡോ: ഹിഷാം ബിൻ അബ്ദുറഹ്മാൻ ആലു ശൈഖിനെ മനുഷ്യാവകാശ കമ്മീഷൻ ഉപമേധാവിയാക്കി നിയമിച്ചു.
ഖാലിദ് ബിൻ മുഹമ്മദ് ബിൻ അബ്ദുൽ അസീസ്നെ റോയൽ കോർട്ടിലെ ഉപദേശകനായി, മികച്ച റാങ്കോടെ നിയമിച്ചു.
നിസാർ ബിൻ സുലൈമാൻ ബിൻ അലി അൽ അലൂലയെ മിനിസ്റ്റ്രി കൗൺസിൽ ജനറൽ സെക്രട്ടേറിയറ്റിലെ ഉപദേശകനായി, മികച്ച റാങ്കോടെ നിയമിച്ചു.
ഇബ്രാഹിം ബിൻ യൂസഫ് ബിൻ ഇബ്രാഹിം അൽ മുബാറക്കിനെ ഡെപ്യൂട്ടി നിക്ഷേപ മന്ത്രിയായി നിയമിച്ചു.
വ്യവസായ സുരക്ഷയ്‌ക്കായുള്ള സുപ്രീം കമ്മിഷന്റെ ഗവർണറായി എൻജിനീയർ അലി ബിൻ മുഹമ്മദ് ബിൻ അലി അൽ-സഹ്‌റാനിയെയും നിയമിച്ചു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa