“അല്ലാഹുവേ നിന്റെ വിളിക്കുത്തരം നൽകി ഞങ്ങളിതാ എത്തിയിരിക്കുന്നു”; വിശുദ്ധ ഹജ്ജിന് നാളെ തുടക്കം
മിന: അല്ലാഹുവേ നിന്റെ വിളിക്കുത്തരം നൽകി ഞങ്ങളിതാ എത്തിയിരിക്കുന്നു എന്നർഥം വരുന്ന “ലബ്ബൈക്കല്ലാഹുമ്മ ലബ്ബൈക്ക്” മന്ത്ര ധ്വനികളുരുവിട്ട് തീർഥാടക ലക്ഷങ്ങൾ നാളെ (തിങ്കൾ) മിനാ താഴ് വരയിൽ സംഗമിക്കുന്നതോടെ ഈ വർഷത്തെ പരിശുദ്ധ ഹജ്ജിന് തുടക്കമാകും.
തർവിയത്തിന്റെ ദിനമായ തിങ്കളാഴ്ച മിനായിൽ ആരാധനകൾ നിർവ്വഹിക്കുന്നതിനായി ഹാജിമാർ ഇന്ന് രാത്രി തന്നെ മിനായിലേക്ക് എത്തിത്തുടങ്ങിയിട്ടുണ്ട്.
ഈ വർഷം 20 ലക്ഷത്തിലധികം തീർഥാടകർ ഹജ്ജ് നിർവ്വഹിക്കുന്നുണ്ടെന്നാണ ഔദ്യോഗിക കണക്കുകൾ.
ചൊവ്വാഴ്ചയാണ് അറഫാ ദിനം. അറഫയിൽ അല്പ നേരമെങ്കിലും നിൽക്കാൻ കഴിഞ്ഞാൽ മാത്രമേ ഒരാൾക്ക് ഹജ്ജ് ലഭിക്കുകയുള്ളൂ.
ഹജ്ജ് വിജയകരമാക്കുന്നതിനായി എല്ലാ വിധ ഒരുക്കങ്ങളും വിവിധ മന്ത്രാലയങ്ങളുടെ ബന്ധപ്പെട്ട വിഭാഗങ്ങൾ പൂർത്തിയാക്കിയിട്ടുണ്ട്.
ഇന്ത്യയിൽ നിന്ന് ഒന്നേ മുക്കാൽ ലക്ഷത്തോളം തീർഥാടകർ ആണ് ഈ വർഷം ഹജ്ജിനെത്തുന്നത്. ഇത് ചരിത്രത്തിലെ ഏറ്റവും ഉയർന്ന സംഖ്യയാണ്.
കോവിഡിനു ശേഷം മുഴുവൻ ശേഷിയും ഉപയോഗപ്പെടുത്തിയുള്ള ആദ്യ ഹജ്ജാണ് ഈ വർഷത്തേത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa