നിരോധനമുണ്ടായിട്ടും സൗദിയിൽ തൊഴിലാളികൾ വെയിലത്ത് ജോലി ചെയ്യുന്നതായി റിപ്പോർട്ട്
റിയാദ്: ജൂൺ 15 മുതൽ ഉച്ചയ്ക്ക് 12 മുതൽ 3 വരെ വെയിലത്ത് ജോലി ചെയ്യുന്നത് സൗദി മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം വിലക്കിയിട്ടും ചില തൊഴിലുടമകളും പ്രവാസി തൊഴിലാളികളും തീരുമാനം അവഗണിക്കുന്നതായി റിപ്പോർട്ട്.
പല തൊഴിലാളികളും ഈ വിലക്കിനെ സംബന്ധിച്ച് അജ്ഞരാണെന്നതാണ് ഒരു സൗദി മീഡിയ റിപ്പോർട്ട് ചെയ്യുന്നത്.
നിരോധന സമയത്ത് വെയിലത്ത് ജോലി ചെയ്യുന്ന ഒരു തൊഴിലാളിയോട് ഇത് സംബന്ധിച്ച് ചോദ്ദിച്ചപ്പോൾ തൊഴിലുടമ തങ്ങളെ വിവരം അറിയിച്ചിട്ടില്ല എന്നാണ് പറഞ്ഞതെന്ന് റിപ്പോർട്ടിൽ പറയുന്നു.
എന്നാൽ തൊഴിലുടമ വിലക്കിയിട്ടും ജോലി ചെയ്യുന്ന തൊഴിലാളികൾ ഉണ്ട്. ഇവർ ഉച്ച സമയം തങ്ങൾക്ക് അനുവദിച്ച വിശ്രമ സമയം വേസ്റ്റ് ബോക്സിൽ നിന്ന് കാർട്ടണുകൾ പെറുക്കിയെടുത്ത് അധിക വരുമാമമുണ്ടാക്കാനാണു ശ്രമിക്കുന്നത്.
തൊഴിലാളികൾക്ക് അപകടവും രോഗവും മറ്റും ഉണ്ടാകുന്നത് തടയാനും ഉത്പാദന ക്ഷമത വർദ്ധിപ്പിക്കുന്നതിനും ആണ് ഇത്തരത്തിൽ വിശ്രമ സമയം അനുവദിക്കുന്നതെന്ന കാര്യം പലരും വിസ്മരിക്കുകയാണ്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa