സൗദിയിലെ വിവിധ പ്രദേശങ്ങളിലെ ബലി പെരുന്നാൾ നമസ്ക്കാര സമയം അറിയാം
2023 ജൂൺ 28 ബുധനാഴ്ച ഗൾഫ് രാജ്യങ്ങൾ മുഴുവൻ ബലി പെരുന്നാൾ ആഘോഷിക്കുകയാണ്.
സൗദിയിലെ വിവിധ ഏരിയകളിലെ ബലി പെരുന്നാൾ നമസ്ക്കാര സമയം താഴെ കൊടുക്കുന്നു. സൂര്യോദയത്തിനു ശേഷം 15 മിനുട്ട് ആകുന്നതോടെയാണ് സൗദിയിലെ എല്ലാ ഭാഗങ്ങളിലും പെരുന്നാൾ നമസ്ക്കാരം ആരംഭിക്കുക.
മക്ക: 5.56 AM. മദീന: 5.50 AM, റിയാദ്: 5.21 AM, ബുറൈദ : 5.28 AM, ദമാം: 5.04 AM, അബ് ഹ: 5:51 AM, തബൂക്ക്: 5.53 AM, ഹായിൽ: 5.35 AM, അറാർ: 5.29 AM, ജിസാൻ :5.24 AM, നജ്രാൻ : 5.46 AM, അൽബാഹ: 5.52 AM, സകാക: 5.35 AM. എന്നിങ്ങനെയാണ് നമസ്ക്കാര സമയം.
അതേ സമയം അറഫയിൽ നിന്ന് മുസ്ദലിഫയിലേക്ക് നീങ്ങിയ ഹാജിമാർ ഇന്ന് മുസ്ദലിഫയിൽ രാപാർക്കും.
മുസ്ദലിഫയിൽ നിന്ന് ഫജ്ർ നമസ്ക്കാരാനന്തരം സൂര്യോദയത്തിനു മുമ്പ് തന്നെ ഹാജിമാർ മിനയെ ലക്ഷ്യം വെച്ച് നീങ്ങുകയും ചെയ്യും.
അടുത്ത ദിനങ്ങൾ ഹാജിമാർക്ക് കല്ലേറിന്റെയും ബലിയർപ്പിക്കുന്നതിന്റെയും ഇഹ്രാമിൽ നിന്ന് ഒഴിവാകുന്നതിന്റെയും എല്ലാം സമയം ആണ്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa